Get Updates
Get notified of breaking news, exclusive insights, and must-see stories!

വിദേശ വിദ്യാഭ്യാസ മേളകളില്‍ കുസാറ്റും

കൊച്ചി: യൂണിവേഴ്സിറ്റി ഗ്രാന്റ് കമ്മിഷന്‍ പടിഞ്ഞാറന്‍ ഏഷ്യയിലും ആഫ്രിക്കയിലും നടത്തുന്ന വിദ്യാഭ്യാസ മേളകളില്‍ കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല പങ്കെടുക്കും.

വിദേശികളായ വിദ്യാര്‍ഥികളെ ഇന്ത്യന്‍ സര്‍വകലാശാലകളിലെ കോഴ്സുകളിലേക്ക് ആകര്‍ഷിക്കുന്നതിനായി യുജിസി നടപ്പിലാക്കുന്ന പദ്ധതിയിലേക്ക് കൊച്ചി ശാസ്ത്ര സാങ്കേതികക സര്‍വകലാശാലയെയും തിരഞ്ഞെടുത്തിട്ടുണ്ട്. രാജ്യത്തെ 20 സര്‍വകലാശാലകളാണ് ഈ പദ്ധതിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. കേരളത്തില്‍ നിന്ന് കൊച്ചി ശാസ്ത്ര സാങ്കേതികക സര്‍വകലാശാല മാത്രമേ തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ളൂ.

വിദേശത്ത് നടത്തുന്ന വിദ്യാഭ്യാസ മേളകളുടെ തീയതികള്‍ നിശ്ചയിച്ചിട്ടില്ലെന്ന് ഹൈദരാബാദില്‍ നടന്ന വൈസ് ചാന്‍സലര്‍മാരുടെ യോഗത്തില്‍ പങ്കെടുത്ത കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല വൈസ് ചാന്‍സലര്‍ എന്‍. ഉണ്ണിക്കൃഷ്ണന്‍ നായര്‍ പറഞ്ഞു.

വിദേശി വിദ്യാര്‍ത്ഥികള്‍ക്കായി ഇന്ത്യന്‍ സര്‍വകലാശാലകളില്‍ ഹ്രസ്വകാല കോഴ്സുകള്‍ തുടങ്ങാന്‍ പദ്ധതിയുണ്ടെന്ന് അദ്ദേഹം അറിയിച്ചു. വിദേശ വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ദീര്‍ഘകാല കരാറുകളില്‍ ഏര്‍പ്പെടുന്നതും വിദ്യാഭ്യാസ കയറ്റുമതി മേഖല സ്ഥാപിക്കുന്നതും പരിഗണയിലാണ്. വിദേശത്ത് സെന്ററുകള്‍ സ്ഥാപിക്കുന്നതും സംയുക്ത വിദ്യാഭ്യാസ പരിപാടികളെ പ്രോത്സാഹിപ്പിക്കുന്നതും ഉള്‍പ്പെടെ ഇന്ത്യന്‍ വിദ്യാഭ്യാസത്തിന്റെ കയറ്റുമതിക്ക് വന്‍സാധ്യതയാണുള്ളത്.

ഉന്നതവിദ്യാഭ്യാസ രംഗത്ത് മികച്ച നിലവാരം പുലര്‍ത്തുന്നതു കൊണ്ടാണ് കുസാറ്റിനെ യുജിസി പരിപാടിയില്‍ ഉള്‍പ്പെടുത്തിയതെന്ന് ഉണ്ണിക്കൃഷ്ണന്‍ നായര്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+