സര്‍ക്കസ് ഉടമയുടെ മകളുടെ ആല്‍ബം പുഴയില്‍
ഇരിട്ടി: ഇരിട്ടി പുഴയില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ ആല്‍ബങ്ങള്‍ ജമിനി സര്‍ക്കസ് ഉടമ വിനോദ് സബര്‍വാളിന്റെ മകള്‍ തനുവിന്റേതാണെന്ന് കണ്ടെത്തി.
ആല്‍ബം കിട്ടിയതിനോട് അനുബന്ധിച്ച് ഇരിട്ടി പൊലീസ് ബാംഗ്ലൂരിലും ദില്ലിയിലും വിശദമായ അന്വേഷണം നടത്തും. ജമിനി സര്‍ക്കസ് ഇപ്പോള്‍ ബാംഗ്ലൂരിലാണ് പ്രദര്‍ശനം നടത്തുന്നത്.
തനുവിന്റെയും ഭര്‍ത്താവ് അതുലിന്റെയും ഫോട്ടോകളടങ്ങിയ ആല്‍ബം പുഴയില്‍ കണ്ടെത്തിയത് ദുരൂഹത ഉയര്‍ത്തിയിരുന്നു. 2000ല്‍ വിവാഹിതയായ തനു അതുലിനോടൊത്ത് നാല് മാസം മാത്രമേ താമസിച്ചിരുന്നുള്ളൂ. അതുലുമായുള്ള വിവാഹബന്ധം വേര്‍പ്പെടുത്താനുള്ള ശ്രമത്തിലാണ് തനു ഇപ്പോള്‍. കണ്ണൂരിലേക്കുള്ല യാത്രയ്ക്കിടയില്‍ ഇരിട്ടി പുഴയില്‍ ആല്‍ബം ഉപേക്ഷിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.












Click it and Unblock the Notifications