ബിഎഡ് അന്വേഷണം: സഹകരിയ്ക്കുമെന്ന് മെത്രാപ്പൊലീത്ത
കോഴിക്കോട്: ബിഎഡ് കോളജ് അനുവദിയ്ക്കാന്‍ ലീഗ് നേതാക്കള്‍ കോഴ ആവശ്യപ്പെട്ട കേസില്‍ വിജിലന്‍സ് അന്വേഷണവുമായി സഹകരിയ്ക്കുമെന്ന് യാക്കോബായ സഭ മീനങ്ങാടി ഭദ്രാസനാധിപന്‍ ഡോ. യൂഹാനോന്‍ മാര്‍ പീലക്സിനോസ് അറിയിച്ചു. ഇക്കാര്യത്തില്‍ കോടതി ആവശ്യപ്പെടുന്ന ഏത് സ്ഥലത്ത് ചെന്നും തെളിവ് നല്കും. - അദ്ദേഹം പറഞ്ഞു.
സത്യം തെളിയാന്‍ എന്ത് കഷ്ടപ്പാടും സഹിക്കാന്‍ തയ്യാറാണ്. ജഡ്ജി നേരിട്ടുള്ള അന്വേഷണമായതിനാല്‍ സത്യം പുറത്തുവരും. ലോകായുക്തിന് മുഖ്യമന്ത്രി തന്റെ പരാതി കൈമാറിയത് വെറും മുട്ടുശാന്തിയ്ക്ക് വേണ്ടിയാണ്. കോഴ ആവശ്യപ്പെട്ടത് മുതല്‍ താന്‍ ആരൊയെക്കെ കണ്ടു, ആരെയൊക്കെ വിളിച്ചു എന്നീ കാര്യങ്ങള്‍ വിജിലന്‍സിന് കണ്ടുപിടിയ്ക്കാന്‍ കഴിയും.- മെത്രാപ്പൊലീത്ത പറഞ്ഞു.
ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ കോഴിക്കോട് വിജിലന്‍സ് കോടതിയില്‍ നല്കിയ പൊതുതാല്പര്യ ഹര്‍ജി ഫയലില്‍ സ്വീകരിച്ചാണ് പ്രാഥമിക അന്വേഷണത്തിന് കോടതി കഴിഞ്ഞ ദിവസം ഉത്തരവിട്ടത്. മന്ത്രി സൂപ്പി, ഉന്നതവിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ. മോഹന്‍ദാസ്, ലീഗ് വയനാട് ജില്ലാ പ്രസിഡന്റ് എന്‍. മമ്മൂട്ടി, ജില്ലാ സെക്രട്ടറി പി.സി. അഹമ്മദ്, മുന്‍ എംഎല്‍എ പി.പി.വി. മൂസ എന്നിവരെ ഒന്നു മുതല്‍ അഞ്ചു വരെ പ്രതികളാക്കിയാണ് ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ കേസ് നല്കിയത്.












Click it and Unblock the Notifications