ബുധനാഴ്ച രാത്രി മുതല്‍ ബസ് സമരം
തിരുവനന്തപുരം: സ്വകാര്യബസ് സമരം ഒഴിവാക്കുന്നതിന് മന്ത്രി ആര്‍. ബാലകൃഷ്ണപിള്ളയുടെ നേതൃത്വത്തിലുള്ള ചര്‍ച്ച പരാജയപ്പെട്ടു. ഇതിനെ തുടര്‍ന്ന് ജനവരി 21 ബുധനാഴ്ച രാത്രി 12 മണി മുതല്‍ സംസ്ഥാനത്ത് സ്വകാര്യ ബസുകള്‍ ഓട്ടം നിര്‍ത്തും.
അനിശ്ചിതകാലത്തേയ്ക്ക് സ്വകാര്യബസുകള്‍ നിരത്തിലിറങ്ങില്ലെന്ന് കേരള സ്റേറ്റ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷന്‍ പ്രസിഡന്റ് ഖാലിദ് മുണ്ടപ്പള്ളി അറിയിച്ചു. ഡീസല്‍ വില വര്‍ധിപ്പിച്ചതിനാല്‍ ബസ് ചാര്‍ജ്ജ് കൂട്ടണമെന്നതാണ് ബസ് ഉടമകളുടെ ആവശ്യം.
ഇത് സംബന്ധിച്ച് പഠിയ്ക്കാന്‍ കൂടുതല്‍ സമയം ആവശ്യമാണെന്നാണ് മന്ത്രി ബസ് ഉടമകളെ അറിയിച്ചത്. ഇത് തങ്ങള്‍ക്ക് സ്വീകാര്യമല്ലെന്നാണ് ബസ് ഉടമകളുടെ നിലപാട്.












Click it and Unblock the Notifications