ഡിവൈഎഫ്ഐ ഭീഷണി; സൂപ്പി പങ്കെടുത്തില്ല
പയ്യന്നൂര്‍: വിദ്യാഭ്യാസമന്ത്രിയെ തടയുമെന്ന് ഡിവൈഎഫ്ഐ, എസ്എഫ്ഐ പ്രവര്‍ത്തകര്‍ പ്രഖ്യാപിച്ചതിന്റെ പശ്ചാത്തലത്തില്‍ പയ്യന്നൂര്‍ കോളെജിലെ ചടങ്ങില്‍ മന്ത്രി നാലകത്ത് സൂപ്പി പങ്കെടുത്തില്ല.
ജനവരി 21 ബുധനാഴ്ച രാവിലെ പയ്യന്നൂര്‍ കോളെജ് പരിസരത്ത് നടന്ന ശ്രീ ശങ്കരാചാര്യ സംസ്കൃത സര്‍വകലാശാലയുടെ പയ്യന്നൂര്‍ പ്രാദേശികകേന്ദ്രം തറക്കല്ലിടല്‍ ചടങ്ങിലാണ് ഭീഷണി ഭയന്ന് സൂപ്പി വിട്ടുനിന്നത്. വന്‍സുരക്ഷാസന്നാഹം ഒരുക്കിയിരുന്നെങ്കിലും മന്ത്രി വരുന്നതായി പൊലീസിന് അറിയിപ്പൊന്നും ലഭിച്ചിരുന്നില്ല.
ഗവര്‍ണര്‍ പങ്കെടുക്കുന്ന ചടങ്ങില്‍ സൂപ്പിയാണ് അധ്യക്ഷത വഹിക്കേണ്ടിയിരുന്നത്. മന്ത്രിയെ പയ്യന്നൂരിലെ ചടങ്ങില്‍ പങ്കെടുപ്പിയ്ക്കാന്‍ മുസ്ലിംലീഗ് ചില ശ്രമങ്ങള്‍ നടത്തിയിരുന്നു. എന്നാല്‍ പരിപാടിയില്‍ പങ്കെടുക്കാനാവില്ലെന്ന് മന്ത്രി നേരത്തെ അറിയിച്ചിരുന്നുവത്രെ.












Click it and Unblock the Notifications