സ്വയംഭരണ കോളജാക്കുന്നതിനെതിരെ സമിതി
തിരുവനന്തപുരം: തിരുവനന്തപുരം ഗവണ്‍മെന്റ് എഞ്ചിനീയറിംഗ് കോളജ് സ്വയംഭരണ സ്ഥാപനമാക്കുന്നതിനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ എഞ്ചിനീയറിംഗ് കോളജ് സംരക്ഷണ സമിതി രൂപീകരിച്ചു.
കേരള സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ ജി. ബാലമോഹന്‍തമ്പിയാണ് സമിതിയുടെ ചെയര്‍മാന്‍. സമിതിയുടെ എക്സിക്യൂട്ടീവ് കമ്മിറ്റിയില്‍ 101 അംഗങ്ങളും ജനറല്‍ കമ്മിറ്റിയില്‍ 1001 അംഗങ്ങളുമുണ്ട്.
റഷീദ് കാണിച്ചേരി, എം. എന്‍. വി. ജി. അടിയോടി, പി. കെ. രവീന്ദ്രന്‍, എം. എസ്. ശ്യാംകുമാര്‍, കെ. ശിവകുമാര്‍, ബെന്‍ ഡാര്‍വിന്‍ എന്നിവരാണ് വൈസ് ചെയര്‍മാന്‍മാര്‍. ഫെഡറേഷന്‍ ഒഫ് സ്റേറ്റ് എംപ്ലോയീസ് ആന്റ് ടീച്ചേഴ്സ് ഓര്‍ഗനൈസേഷന്‍ ജനറല്‍ സെക്രട്ടറി സി. എച്ച്. അശോകന്‍ ജനറല്‍ കണ്‍വീനറാണ്. ജെയിംസ്, എസ്. ശ്രീകണ്ഠന്‍, കെ. എല്‍. സുധാകരന്‍, എ. അനില്‍കുമാര്‍, ശരത്ചന്ദ്രദാസ് എന്നിവര്‍ കണ്‍വീനര്‍മാരും.












Click it and Unblock the Notifications