Get Updates
Get notified of breaking news, exclusive insights, and must-see stories!

ചര്‍ച്ച പരാജയം; കരുണാകരന്‍ മടങ്ങുന്നു

ദില്ലി: കേരളത്തിലെ കോണ്‍ഗ്രസിലെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് ഹൈക്കമാന്റ് കരുണാകരനുമായി നടത്തിയ ചര്‍ച്ച ഫലം കണ്ടില്ല. ഒരു ദിവസം കൂടി ദില്ലിയില്‍ തങ്ങണമെന്ന സോണിയാഗാന്ധിയുടെ നിര്‍ദേശം തള്ളി ജനവരി 21 ബുധനാഴ്ച കരുണാകരന്‍ കേരളത്തിലേക്ക് മടങ്ങും.

ഐ ഗ്രൂപ്പ് ധനകാര്യ വകുപ്പോ ആഭ്യന്തര വകുപ്പോ നല്‍കണമെന്ന കരുണാകരന്റെ ആവശ്യം അംഗീകരിക്കപ്പെടാത്തതിനെ തുടര്‍ന്നാണ് ചര്‍ച്ച വഴിമുട്ടിയത്. ആഭ്യന്തരം നല്‍കാനാവില്ലെന്ന് നേരത്തെ മുഖ്യമന്ത്രി അറിയിച്ചതായി ഹൈക്കമാന്റ് വ്യക്തമാക്കിയിരുന്നു. ധനകാര്യവും നല്‍കാനാവില്ലെന്ന് ചൊവാഴ്ച മുഖ്യമന്ത്രി അറിയിച്ചതായി ഹൈക്കമാന്റ് കരുണാകരനാേേട് വ്യക്തമാക്കി.

ഗ്രൂപ്പ് നിര്‍ണയം മുഖ്യമന്ത്രിയുടെ അധികാര പരിധിയില്‍ പെട്ടതാണെന്ന നിലപാടാണ് ഹൈക്കമാന്റ് സ്വീകരിച്ചത്. ഹൈക്കമാന്റിന്റെ ഈ നിലപാട് കരുണാകരനെ ചൊടിപ്പിച്ചതിനെ തുടര്‍ന്നാണ് അദ്ദേഹം തുടര്‍ന്നുള്ള ചര്‍ച്ചയ്ക്ക് തയ്യാറല്ലെന്ന് അറിയിച്ചത്.

ഒത്തുതീര്‍പ്പ് നിര്‍ദേശങ്ങള്‍ സംബന്ധിച്ച് അഭിപ്രായ സമന്വയമുണ്ടാവാത്തതിനെ തുടര്‍ന്ന് ചൊവാഴ്ച നിശ്ചയിച്ചിരുന്ന സോണിയാഗാന്ധിയും കരുണാകരനുമായുള്ള ചര്‍ച്ച നടന്നില്ല. തുടര്‍ന്നുള്ള ചര്‍ച്ചകള്‍ക്കായി ബുധനാഴ്ച കൂടി ദില്ലിയില്‍ തങ്ങണമെന്ന് സോണിയ ടെലഫോണില്‍ കരുണാകരനോട് ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം ആവശ്യം നിരസിച്ചു.

കരുണാകരന്‍ ഒരു ദിവസം കൂടി തങ്ങാന്‍ സമ്മതിച്ചെന്ന് മുരളീധരന്‍ പറഞ്ഞതിന് തൊട്ടുപിന്നാലെയാണ് താന്‍ മടങ്ങുകയാണെന്ന് കരുണാകരന്‍ അറിയിയിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+