Get Updates
Get notified of breaking news, exclusive insights, and must-see stories!

കരുണാകരന്‍ ദില്ലിയില്‍ നിന്ന് മടങ്ങി

ദില്ലി: ഹൈക്കമാന്റുമായി നടത്തിയ ചര്‍ച്ചയില്‍ ഐ ഗ്രൂപ്പിന്റെ ആവശ്യങ്ങള്‍ അംഗീകരിക്കാത്തതിനെ തുടര്‍ന്ന് കെ. കരുണാകരന്‍ ജനവരി 21 ബുധനാഴ്ച ദില്ലിയില്‍ നിന്ന് മടങ്ങി.

ദില്ലിയില്‍ നിന്ന് രാവിലെ ഒമ്പത് മണിക്കുള്ള വിമാനത്തിലാണ് കരുണാകരന്‍ കേരളത്തിലേക്ക് തിരിച്ചത്. കെപിസിസി പ്രസിഡന്റ് കെ. മുരളീധരനും ഹൈക്കമാന്റുമായുള്ള ചര്‍ച്ചകള്‍ അവസാനിപ്പിച്ച് ബുധനാഴ്ച കേരളത്തിലേക്ക് മടങ്ങി.

ബുധനാഴ്ച കൂടി ദില്ലിയില്‍ തങ്ങണമെന്ന സോണിയാഗാന്ധിയുടെ ആവശ്യം നിരാകരിച്ചാണ് കെ. കരുണാകരന്‍ കേരളത്തിലേക്ക് മടങ്ങിയത്. ഐ ഗ്രൂപ്പിന് ധനകാര്യവകുപ്പോ ആഭ്യന്തര വകുപ്പോ നല്‍കണമെന്ന ആവശ്യം നടപ്പിലാക്കാനാവില്ലെന്ന് ഹൈക്കമാന്റ് അറിയിച്ചതോടെയാണ് ചര്‍ച്ച മതിയാക്കി കേരളത്തിലേക്ക് മടങ്ങാന്‍ കരുണാകരന്‍ തീരുമാനിച്ചത്.

ഇതോടെ ഹൈക്കമാന്റ് നടത്തുന്ന ചര്‍ച്ച ഒരിക്കല്‍ കൂടി അനിശ്ചിതത്വത്തിലായി. ഐ ഗ്രൂപ്പ് ഹൈക്കമാന്റുമായി വീണ്ടും ഇടഞ്ഞ സാഹചര്യത്തില്‍ സ്പീക്കര്‍ വക്കം പുരുഷോത്തമനെ നീക്കണമെന്ന പ്രതിപക്ഷ പ്രമേയം രാഷ്ട്രീയ നാടകങ്ങള്‍ക്ക് വഴിവച്ചേക്കും. എന്നാല്‍ കൂറുമാറ്റ നിയമം കൂടുതല്‍ ശക്തമാക്കിയത് ഐ വിഭാഗക്കാര്‍ക്ക് വിഷമങ്ങള്‍ ഉണ്ടാക്കിയേയ്ക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+