Get Updates
Get notified of breaking news, exclusive insights, and must-see stories!

മിമിക്രി: നിയന്ത്രിക്കാനാവില്ലെന്ന് മന്ത്രി

തിരുവനന്തപുരം: രാഷ്ട്രീയനേതാക്കളെ ആക്ഷേപിക്കുന്ന മിമിക്രി പരിപാടികള്‍ നിയമത്തിന്റെ മാര്‍ഗത്തിലൂടെ നിയന്ത്രിക്കാനാവില്ലെന്ന് സാംസ്കാരികമന്ത്രി ജി. കാര്‍ത്തികേയന്‍ നിയമസഭയില്‍ പറഞ്ഞു.

ജോണി നെല്ലൂര്‍, ഷിബു ബേബിജോണ്‍, ടി. കെ. ബാലന്‍, പിരപ്പന്‍കോട് മുരളി, എ. കെ. ബാലന്‍ തുടങ്ങിയവരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു മന്ത്രി.

നിലവാരതകര്‍ച്ച പ്രതിഫലിക്കുന്ന ഇത്തരം പരിപാടികള്‍ സാംസ്കാരിക കേരളത്തിന് ചേര്‍ന്നതല്ല. രാഷ്ട്രീയക്കാരാണ് നാടിന്റെ തളര്‍ച്ചയ്ക്ക് കാരണമെന്ന് പ്രചരിപ്പിക്കുന്നത് സാംസ്കാരികനായകരാണ്. ഇതിനെതിരെ താന്‍ പലപ്പോഴും പ്രസ്താവന നടത്തിയിട്ടുണ്ടെങ്കിലും സഭയില്‍ നിന്ന് വേണ്ട പിന്തുണ ലഭിച്ചിട്ടില്ല.

സാംസ്കാരിക സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതിനായി ഒരു സാംസ്കാരിക ഡയറക്ടറേറ്റ് രൂപീകരിക്കുന്നത് പരിഗണനയിലാണ്. ഇതുസംബന്ധിച്ച സാധ്യതാ റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ സാംസ്കാരിക സെക്രട്ടറി ഇ. കെ. ഭരത്ഭൂഷനോട് നിര്‍ദേശിച്ചിട്ടുണ്ട്.

ആശാന്‍ സ്മാരകം പോലുള്ള സ്ഥാപനങ്ങള്‍ക്ക് എംഎല്‍എമാരുടെ വികസനഫണ്ടില്‍ നിന്ന് സഹായം നല്‍കുന്നത് പരിഗണിക്കും. മൊയീന്‍കുട്ടി വൈദ്യരുടെ രചനകള്‍ ഏകോപിപ്പിച്ച് പ്രസിദ്ധീകരിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+