മുന്ന വധം: മുന്‍എംഎല്‍എയ്ക്ക് ജാമ്യം
കൊച്ചി: അബ്കാരി കോണ്‍ട്രാക്ടര്‍ മുന്നയുടെ വധം സംബന്ധിച്ച കേസില്‍ ആറാം പ്രതിയായ മുന്‍ എംഎല്‍എ പി. കുമാരന്(സിപിഐ) ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു.
പാലക്കാട് ജില്ലയിലെ ശ്രീകൃഷ്ണപുരം നിയോജകമണ്ഡലത്തെ പ്രതിനിധീകരിച്ച എംഎല്‍എയാണ് കുമാരന്‍. മുന്ന വധക്കേസില്‍ അറസ്റുണ്ടായേക്കുമെന്നതിനാലാണ് കുമാരന്‍ ഹൈക്കോടതിയെ മുന്‍കൂര്‍ ജാമ്യത്തിനായി സമീപിച്ചത്. കേസില്‍ കുമാരനെ അറസ്റ് ചെയ്താല്‍ 20,000 രൂപയുടെ ബോണ്ടിന്റെയും രണ്ടാള്‍ ജാമ്യത്തിന്റെയും അടിസ്ഥാനത്തില്‍ ജാമ്യം നല്കണമെന്ന് ജസ്റിസ് ജി. ശശിധരന്‍ വിധിച്ചു.
അന്വേഷണോദ്യോഗസ്ഥര്‍ ആവശ്യപ്പെടുമ്പോഴൊക്കെ അവരുടെ മുന്നില്‍ ഹാജരാവാന്‍ കുമാരന്‍ തയ്യാറാവണമെന്നും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് നാലാം തവണയാണ് കുമാരന്‍ മുന്‍കൂര്‍ ജാമ്യത്തിനായി കോടതിയെ സമീപിയ്ക്കുന്നത്.
ഇദ്ദേഹം നേരത്തെ കീഴ്ക്കോടതികളില്‍ നല്കിയ ജാമ്യാപേക്ഷകള്‍ തള്ളിയിരുന്നു. നേരത്തെ മൂന്ന് തവണ കോടതികള്‍ ജാമ്യാപേക്ഷ തള്ളിയിരുന്നെങ്കിലും സിബിഐ കുമാരനെ അറസ്റ് ചെയ്യാന്‍ ശ്രമിച്ചിരുന്നില്ല. പ്രതി ഒളിവിലാണെന്നായിരുന്നു സിബിഐയുടെ നിലപാട്. പക്ഷെ കുമാരന്‍ 2003 നവമ്പര്‍ 30ന് ഒരു പൊതുയോഗത്തില്‍ പ്രസംഗിച്ചിരുന്നു.












Click it and Unblock the Notifications