നീര ഉത്പാദനം: അനുമതി നല്‍കിയിട്ടില്ലെന്ന് മന്ത്രി
തിരുവനന്തപുരം: കള്ളില്‍ നിന്ന് നീര ഉത്പാദിപ്പിച്ച് വിതരണം ചെയ്യാന്‍ ആര്‍ക്കും അനുമതി നല്‍കിയിട്ടില്ലെന്ന് എക്സൈസ് മന്ത്രി കെ. ശങ്കരനാരായണന്‍ നിയമസഭയില്‍ പറഞ്ഞു.
ടി. പി. രാമകൃഷ്ണന്റെ ശ്രദ്ധക്ഷണിക്കല്‍ പ്രമേയത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി. ലൈസന്‍സില്ലാതെ നീര ഉത്പാദിപ്പിച്ച് വിതരണം ചെയ്യുന്നവര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് മന്ത്രി വ്യക്തമാക്കി.
കള്ളില്‍ നിന്ന് നീര ഉത്പാദിപ്പിച്ച് വിതരണം ചെയ്യാന്‍ അനുമതി നല്‍കണമെന്ന നിര്‍ദേശം സര്‍ക്കാരിന്റെ പരിഗണനയിലാണ്. സര്‍ക്കാര്‍ നിയോഗിച്ച സമിതിയാണ് ഈ നിര്‍ദേശം മുന്നോട്ടുവച്ചത്. നീര ഉത്പാദനത്തിന് അനുമതി നല്‍കുന്നതിന് മുമ്പായി ബന്ധപ്പെട്ട എല്ലാവരുമായും ആലോചിക്കേണ്ടതുണ്ട്.
ചെത്തുതൊഴിലാളികളുടെയും കള്ളുഷാപ്പ് തൊഴിലാളികളുടെയും താത്പര്യങ്ങള്‍ സംരക്ഷിക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.












Click it and Unblock the Notifications