Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്‍ഫാം കുട്ടനാട്ടില്‍ നിന്ന് നെല്ല് സംഭരിക്കും

ആലപ്പുഴ: കുട്ടനാട്ടിലെ നെല്‍ക്കൃഷിക്കാര്‍ രൂക്ഷമായ പ്രതിസന്ധി നേരിടുന്ന സാഹചര്യത്തില്‍ അടുത്ത കൊയ്ത്തുകാലത്ത് കുട്ടനാട്ടില്‍ നിന്നും നെല്ല് സംഭരിക്കുമെന്ന് ഇന്‍ഫാം അറിയിച്ചു.

ക്വിന്റലിന് 750 രൂപ നല്‍കി നെല്ല് സംഭരിക്കാനാണ് ഇന്‍ഫാമിന്റെ തീരുമാനമെന്ന് ഇന്‍ഫാം പ്രസിഡന്റ് ഫാ. മാത്യു വടക്കേമുറി അറിയിച്ചു. സര്‍ക്കാര്‍ നെല്ല് സംഭരണ വില 750 രൂപയ്ക്ക് മുകളില്‍ പ്രഖ്യാപിക്കുകയാണെങ്കില്‍ ഇന്‍ഫാം വില കൂട്ടും.

സംഭരിച്ച നെല്ലില്‍ നിന്നും അരി ഉത്പാദിപ്പിക്കുന്നതിന് ഇന്‍ഫാം ഒരു പ്രൈവറ്റ് ലിമിറ്റഡ് കമ്പനി തുടങ്ങിയിട്ടുണ്ട്. മതിയായ ലാഭം കിട്ടാത്തതിനാല്‍ കുട്ടനാട്ടിലെ 33 ശതമാനം നെല്‍വയലുകളും ഉപയോഗിക്കാതെ കിടക്കുകയാണ്. നെല്‍ക്കൃഷി പ്രോത്സാഹിപ്പിക്കുന്നതിന് ക്വിന്റലിന് 50 രൂപ സര്‍ക്കാര്‍ ബോണസ് പ്രഖ്യാപിക്കണമെന്ന് ഫാ. മാത്യു വടക്കേമുറി ആവശ്യപ്പെട്ടു.

കുട്ടനാട്ടിലെ നെല്‍ക്കൃഷിക്കാര്‍ നേരിടുന്ന പ്രതിസന്ധി രൂക്ഷമായിരിക്കുന്ന സാഹചര്യത്തിലാണ് നെല്ല് സംഭരിക്കുമെന്ന പ്രഖ്യാപനവുമായി ഇന്‍ഫാം രംഗത്തെത്തിയിരിക്കുന്നത്. ഉപ്പുവെള്ളം വയലിലേക്ക് കടക്കുന്നതാണ് നെല്‍ക്കൃഷിക്ക് ഏറ്റവും വലിയ ഭീഷണിയായി തീര്‍ന്നിരിക്കുന്നത്. തൊഴിലാളികളെ കിട്ടാത്തതും വെള്ളത്തിന്റെ ദൗര്‍ലഭ്യവും മാവേലിക്കരയിലെയും നൂറനാട്ടിലെയും പുഞ്ചവയലുകളിലെ നെല്‍ക്കൃഷിക്ക് ഭീഷണിയായി.

കുട്ടനാട്ടെ റാന്നിയിലെയും ചിത്തിരയിലെയും നെല്‍വയലുകളില്‍ ഏതാനും വര്‍ഷങ്ങളായി കൃഷിയില്ല. നെല്‍ക്കൃഷി ലാഭകരമാക്കുന്നതിനായി കുട്ടനാട്ടും നൂറനാട്ടും തൊണ്ണൂറുകളില്‍ സര്‍ക്കാര്‍ പദ്ധതിയുടെ ഭാഗമായി ബസുമതി കൃഷി ആരംഭിച്ചതും പരാജയമായി. ബസുമതി കൃഷിക്കായി വായ്പയെടുത്തവര്‍ വായ്പ തിരിച്ചടക്കാനാവാതെ തങ്ങളുടെ ഭൂമി നഷ്ടപ്പെടുമെന്ന ആശങ്കയിലാണ്.

നെല്‍വയലുകളിലേക്ക് ഉപ്പുവെള്ളം കടക്കുന്നത് തടഞ്ഞാലേ കൃഷി രക്ഷപ്പെടൂ. ഇതിന് തോട്ടപ്പള്ളി സ്പില്‍വേയുടെ ഷട്ടറുകള്‍ അറ്റകുറ്റപ്പണി നടത്തണം. കുട്ടനാട്ടില്‍ നിന്നും അറബിക്കടലിലേക്ക് വെള്ളമൊഴുകുന്നത് ഈ ഷട്ടര്‍ വഴിയാണ്. ആവശ്യത്തിന് തൊഴിലാളികളെ കിട്ടാത്ത പ്രശ്നത്തിനും പരിഹാരമുണ്ടാക്കണം. നെല്‍വയലുകളില്‍ യന്ത്രവല്ക്കരണം കൊണ്ടുവരുന്നതിനെ ട്രേഡ് യൂണിയനുകള്‍ എതിര്‍ക്കുന്നതാണ് മറ്റൊരു തലവേദന. പ്രതിസന്ധിയെ തുടര്‍ന്ന് കുട്ടനാട്ടെ വലിയൊരു ഭാഗം നെല്‍വയലുകളും തെങ്ങിന്‍തോട്ടങ്ങളാക്കി മാറ്റിയിരിക്കുകയാണ്. ഇപ്പോള്‍ നെല്‍വയലുകള്‍ ചെറുകര്‍ഷകര്‍ക്ക് പാട്ടത്തിന് കൊടുക്കുന്ന പ്രവണതയും കുട്ടനാട്ടില്‍ ഏറിവരുന്നു. മാവേലിക്കര, നൂറനാട് പ്രദേശത്ത് വയലുകളിലേക്ക് കൃഷിക്കാവശ്യമായ വെള്ളംകിട്ടാത്തതാണ് മറ്റൊരു പ്രശ്നം. ചെങ്ങന്നൂര്‍, ബുധനൂര്‍ പ്രദേശങ്ങളില്‍ പാടത്ത് നിന്ന് കളിമണ്ണും മണ്ണും എടുക്കുന്ന ബിസിനസ്സ് വര്‍ധിച്ചുവരുന്നതിനാല്‍ കൃഷി ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+