സ്പീക്കര്‍ക്കെതിരെ വീണ്ടും നോട്ടീസ് നല്‍കി
തിരുവനന്തപുരം: വക്കം പുരുഷോത്തമനെ സ്പീക്കര്‍ സ്ഥാനത്തു നിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ ജനവരി 20 ചൊവാഴ്ച നോട്ടീസ് നല്‍കി.
നേരത്തെ നല്‍കിയ നോട്ടീസ് നിയമഭാ സമ്മേളന കാലത്തല്ലാത്തതിനാല്‍ സാധുതയില്ലാത്തതാണെന്ന് ചൂണ്ടിക്കാട്ടി തള്ളിക്കളഞ്ഞിരുന്നു.
നോട്ടീസിന്‍മേല്‍ എന്ത് നടപടി സ്വീകരിക്കുമെന്നതു സംബന്ധിച്ച് ബുധനാഴ്ച പറയുമെന്ന് സ്പീക്കര്‍ വക്കം പുരുഷോത്തമന്‍ വ്യക്തമാക്കി.
വക്കം സ്പീക്കറുടെ രാഷ്ട്രീയ നിഷ്പക്ഷത വെടിഞ്ഞ് ഒരു പാര്‍ട്ടിയുടെയും ഗ്രൂപ്പിന്റെയും വക്താവായി തീര്‍ന്നിരിക്കുകയാണെന്ന് നോട്ടീസില്‍ ആരോപിച്ചു. കോണ്‍ഗ്രസിലെ അഞ്ചാം ഗ്രൂപ്പിന്റെ നേതാവാണ് താനെന്ന് പ്രഖ്യാപിക്കുകയും എറണാകുളം ഉപതിരഞ്ഞെടുപ്പിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ നിശ്ചയിച്ചത് താനുമായി കൂടി ആലോചിച്ചതിന് ശേഷമാണെന്ന് പറയുകയും ചെയ്ത വക്കം ഗ്രൂപ്പ് പോരാട്ടത്തില്‍ സജീവപങ്ക് വഹിച്ചിട്ടുണ്ട്. ഇത്തരം നടപടികളിലൂടെ സ്പീക്കര്‍ പദവിയുടെ നിഷ്പക്ഷതയും വിശ്വാസ്യതയും നഷ്ടപ്പെടുത്തിയിരിക്കുയാണെന്ന് നോട്ടീസില്‍ ആരോപിച്ചു.












Click it and Unblock the Notifications