ലിനക്സ് ഗുരു കേരളത്തില്‍
തിരുവനന്തപുരം: സ്വതന്ത്ര സോഫ്റ്റ്വെയറിന്റെ മിശിഹയായി അറിയപ്പെടുന്ന റിച്ചാര്‍ഡ് സ്റാള്‍മാന്‍ കേരളത്തില്‍ പര്യടനം നടത്തുന്നു. ബില്‍ഗേറ്റ്സിന് ഏറ്റവുമധികം ഭീഷണിയുയര്‍ത്തുന്ന ലിനക്സിന്റെ സ്ഥാപകന്‍ കൂടിയാണ് റിച്ചാര്‍ഡ് സ്റാള്‍മാന്‍.
ജനവരി 22 മുതല്‍ 27 വരെ അദ്ദേഹം കേരളത്തില്‍ പര്യടനം നടത്തും. സോഫ്റ്റ്വെയറുകളുടെ സോഴ്സ് കോഡുകള്‍ സൗജന്യമായി കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്നവര്‍ക്ക് ലഭിയ്ക്കണമെന്നതാണ് റിച്ചാര്‍ഡ് സ്റാള്‍മാന്റെ വാദം. കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്നവര്‍ക്ക് സോഴ്സ് കോഡുകള്‍ പങ്കിടാനും അതില്‍ ആവശ്യമായ ഭേദഗതി വരുത്താനും സ്വാതന്ത്യ്രമുണ്ടായിരിക്കണമെന്നും റിച്ചാര്‍ഡ് സ്റാള്‍മാന്‍ പറയുന്നു. എന്നാല്‍ ബില്‍ ഗേറ്റ്സ് ഇതിനെല്ലാമെതിരാണ്. ഇതിനാല്‍ ഇദ്ദേഹം കമ്പ്യൂട്ടര്‍ ലോകത്തെ സോഷ്യലിസ്റായും അറിയപ്പെടുന്നു.
22ന് തൃശ്ശൂരില്‍ അബാക്കസ് സംഘടിപ്പിക്കുന്ന പരിപാടിയില്‍ പ്രഭാഷണം നടത്തിക്കൊണ്ടാണ് റിച്ചാര്‍ഡ് സ്റാള്‍മാന്റെ കേരളാപര്യടനം ആരംഭിയ്ക്കുക. കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയിലെ സ്കൂള്‍ ഓഫ് മാനേജ്മെന്റിന്റെ ആഭിമുഖ്യത്തില്‍ എസ്എംഎസ് ഓഡിറ്റോറിയത്തില്‍ 23ന് സ്റാള്‍മാന്‍ പ്രഭാഷണം നടത്തും. 24ന് തിരുവനന്തപുരം സെനറ്റ് ഹാളില്‍ ഇഎംഎസ് അനുസ്മരണ പ്രഭാഷണം നടത്തും. സ്വതന്ത്ര സോഫ്റ്റ്വെയര്‍ ഫൗണ്ടേഷന്റെ ചില പരിപാടികളിലും അന്ന് സ്റാള്‍മാന്‍ പങ്കെടുക്കുന്നുണ്ട്.
തിരുവനന്തപുരത്ത് നാഷണല്‍ സ്റുഡന്റ്സ് പാര്‍ലമെന്റില്‍ 27ന് സ്റാള്‍മാന്‍ സംസാരിക്കും. മുംബൈ വേള്‍ഡ് സോഷ്യല്‍ ഫോറത്തില്‍ പങ്കെടുത്ത ശേഷമാണ് റിച്ചാര്‍ഡ് സ്റാള്‍മാന്‍ കേരളത്തിലെത്തുന്നത്.












Click it and Unblock the Notifications