യുവജനോത്സവം: കണ്ണൂര്‍ മുന്നില്‍
തൃശ്ശൂര്‍: സംസ്ഥാന സ്കൂള്‍ യുവജനോത്സവത്തിന്റെ രണ്ടാം ദിവസമായ ജനവരി 21 ബുധനാഴ്ച കണ്ണൂര്‍ ജില്ല മുന്നിട്ടു നില്ക്കുന്നു. 45 പോയിന്റാണ് കണ്ണൂര്‍ നേടിയത്.
43 പോയിന്റുമായി തിരുവനന്തപുരമാണ് രണ്ടാം സ്ഥാനത്ത്. മൂന്നാം സ്ഥാനത്ത് തൃശ്ശൂരും എറണാകുളവുമാണ്.
യുവജനോത്സവ വേദിയില്‍ പതിവുപോലെ മത്സരങ്ങള്‍ വൈകുന്നത് കുട്ടികളെ വലയ്ക്കുന്നുണ്ട്. രജിസ്ട്രേഷന്‍ താമസിക്കുന്നതും അപ്പീലുകളുമായി കൂടുതല്‍ പേര്‍ മത്സരിക്കാനെത്തുന്നതും മത്സരങ്ങള്‍ വൈകി തുടങ്ങാന്‍ കാരണമാവുന്നുണ്ട്.
രാവിലെ എട്ട് മണിക്ക് തുടങ്ങേണ്ട ബാന്റ് മേള മത്സരം രണ്ടര മണിക്കൂര്‍ വൈകി10.30നാണ് തുടങ്ങിയത്. മറ്റ് പല മത്സരങ്ങളും തുടങ്ങിയപ്പോള്‍ 11 മണിയായി. മത്സരങ്ങള്‍ വൈകുന്നതിന് തൃപ്തികരമായി വിശദീകരികരണം നല്‍കാന്‍ അധികൃതര്‍ക്ക് കഴിയുന്നുമില്ല.












Click it and Unblock the Notifications