അദ്വാനി-ഹുറിയത്ത് ചര്‍ച്ച തുടങ്ങി
ദില്ലി: ജമ്മു കശ്മീര്‍ പ്രശ്നം പരിഹരിയ്ക്കുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമായി ഉപപ്രധാനമന്ത്രി എല്‍.കെ. അദ്വാനി ഹുറിയത്ത് സംഘവുമായി ചര്‍ച്ച തുടങ്ങി. അഞ്ചംഗ ഹുറിയത്ത് പ്രതിനിധി സംഘമാണ് ചര്‍ച്ചയില്‍ പങ്കെടുക്കുന്നത്.
അദ്വാനിയോടൊപ്പം കേന്ദ്ര ആഭ്യന്തര സെക്രട്ടറി എന്‍. ഗോപാലസ്വാമി, കശ്മീരിലെ മധ്യസ്ഥന്‍ എന്‍.എന്‍. വോറ എന്നിവരും പങ്കെടുക്കുന്നുണ്ട്. അബ്ദുള്‍ ഗാനി ഭട്ട്, മിര്‍വേയ്സ് ഒമര്‍ ഫറൂഖ്, ബിലാ ലോണ്‍, ഫസല്‍ ഉള്‍ ഹഖ് ഖുറേശി എന്നിവരാണ് ഹുറിയത്ത് സംഘത്തിലുള്ളത്.
തീവ്രവാദി ഗ്രൂപ്പുകളുമായി വെടിനിര്‍ത്തല്‍, ജമ്മു കശ്മീരില്‍ തടവിലായ രാഷ്ട്രീയത്തടവുകാരെ വിട്ടയയ്ക്കല്‍, ഇന്ത്യവിട്ടുപോയ കശ്മീരി നേതാക്കളുടെ തിരിച്ചുവരവ് സുഗമമാക്കല്‍ തുടങ്ങിയ കാര്യങ്ങളാണ് പ്രധാന ചര്‍ച്ചാ വിഷയങ്ങള്‍.












Click it and Unblock the Notifications