മലയാളികള്‍ക്ക് ദില്ലിയില്‍ തല്ല്
ദില്ലി: യുഎഇ എംബസിയ്ക്ക് മുന്നില്‍ സര്‍ട്ടിഫിക്കറ്റുകള്‍ സാക്ഷ്യപ്പെടുത്താന്‍ ക്യൂ നിന്ന മലയാളികള്‍ക്ക് നേരെ പൊലീസ് ലാത്തിച്ചാര്‍ജ്ജ് നടത്തി. 30 പേര്‍ക്ക് പരിക്കുണ്ട്.
ജനവരി 21 ബുധനാഴ്ച അര്‍ധരാത്രിയാണ് സംഭവം. രാവിലെ പത്തുമണി മുതല്‍ മലയാളികളുടെ സംഘം സര്‍ട്ടിഫിക്കറ്റുകള്‍ സാക്ഷ്യപ്പെടുത്താന്‍ ക്യൂ നില്ക്കുകയായിരുന്നു. എന്നാല്‍ ഉത്തരേന്ത്യക്കാരായ ചിലരുടെ പരാതിപ്രകാരമെത്തിയ പൊലീസ് ക്രൂരമായ മര്‍ദ്ദനം അഴിച്ചുവിടുകയായിരുന്നു.
ചില ഉത്തരേന്ത്യക്കാര്‍ ക്യൂ തെറ്റിച്ച് മുന്നില്‍ കയറാന്‍ ശ്രമിച്ചതിനെതുടര്‍ന്ന് നേരത്തെ വാക്കുതര്‍ക്കം നടന്നിരുന്നു. അതിന് ശേഷമാണ് പൊലീസ് എത്തി ലാത്തിച്ചാര്‍ജ്ജ് നടത്തിയത്. മലയാളികളെ തിരഞ്ഞുപിടിച്ചായിരുന്നു മര്‍ദ്ദനം.












Click it and Unblock the Notifications