തീവണ്ടിയാത്രാക്കൂലി കൂട്ടില്ല: റെയില്‍വേമന്ത്രി
ദില്ലി: ഇക്കുറി തീവണ്ടിയാത്രാക്കൂലി കൂട്ടില്ലെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി നിതീഷ് കുമാര്‍ അറിയിച്ചു.
ജനവരി അവസാനത്തില്‍ വോട്ട് ഓണ്‍ അക്കൗണ്ട് അവതരിപ്പിയ്ക്കുമ്പോള്‍ റെയില്‍വേ യാത്രാക്കൂലി നിന്നിടത്ത് തന്നെ നില്ക്കും. യാത്രാക്കൂലി കൂട്ടേണ്ട യാതൊരു സാഹചര്യവും ഇപ്പോഴില്ല. അനുകൂല സാഹചര്യങ്ങളാണ് ഇപ്പോഴുള്ളത്. ഡീസല്‍ വില വര്‍ധനയുടെ ആഘാതം ഇതിലൂടെ പരിഹരിയ്ക്കാനാവുമെന്നും മന്ത്രി പറഞ്ഞു.
അതേ സമയം പുതിയ റെയില്‍വേപദ്ധതികളൊന്നും വോട്ട് ഓണ്‍ അക്കൗണ്ടില്‍ പ്രഖ്യാപിയ്ക്കാന്‍ സാധ്യതയില്ലെന്നറിയുന്നു. ചരക്കുകടത്തുകൂലിയിലും വര്‍ധനവുണ്ടാകില്ലെന്ന് കരുതുന്നു.












Click it and Unblock the Notifications