വകുപ്പുകള്‍ അമിത ചെലവുണ്ടാക്കുന്നു
തിരുവനന്തപുരം: വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ അമിതമായ ചെലവ് വരുത്തിവയ്ക്കുന്നതായി നിയമസഭാ സമിതി കണ്ടെത്തി.
നിയമസഭാ സമിതി അംഗങ്ങള്‍ ജനവരി 22 വ്യാഴാഴ്ച നിയമസഭാ മന്ദിരത്തില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. അമിതമായ ചെലവ് തുടര്‍ന്നാല്‍ അത് സംസ്ഥാനത്തിന്റെ സാമ്പത്തികസ്ഥിതിക്ക് ഭീഷണിയാവുമെന്ന് നിയമസഭാ സമിതി ചെയര്‍മാന്‍ കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.
1996 മുതല്‍ 3000 കോടിയോളം രൂപയാണ് വിവിധ വകുപ്പുകള്‍ അമിതചെലവ് വരുത്തിവച്ചത്. ഇതില്‍ വിദ്യാഭ്യാസ വകുപ്പാണ് കൂടുതല്‍ ചെലവ് വരുത്തിവച്ചത്. 215 കോടിയുടെ അമിതചെലവാണ് വിദ്യാഭ്യാസ വകുപ്പുണ്ടാക്കിയത്.
അമിതമായ ചെലവ് ഇങ്ങനെ തുടര്‍ന്നാല്‍ ബീഹാറിലെ കാലിത്തീറ്റ കുംഭകോണം പോലുള്ള അഴിമതികള്‍ കേരളത്തിലും ഉണ്ടാവുമെന്ന് കോടിയേരി പറഞ്ഞു.












Click it and Unblock the Notifications