അറ്റസ്റേഷന്‍ കേന്ദ്രം ഫിബ്രവരിയില്‍ തുടങ്ങും
തിരുവനന്തപുരം: തൊഴിലിനായി വിദേശത്ത് പോവുന്ന മലയാളികളുടെ സര്‍ട്ടിഫിക്കറ്റുകള്‍ സാക്ഷ്യപ്പെടുത്തുന്നതിനുള്ള കേന്ദ്രം ഫിബ്രവരി ആദ്യവാരം തിരുവനന്തപുത്തു തുടങ്ങുമെന്ന് പ്രവാസികാര്യമന്ത്രി എം. എം. ഹസ്സന്‍ നിയമസഭയില്‍ അറിയിച്ചു.
നോര്‍ക്കയുടെ വഴുതക്കാട്ടെ ഓഫീസിലാണ് സെന്റര്‍ പ്രവര്‍ത്തിക്കുക. ഇതിനുള്ള പരിശോധനയ്ക്കായി കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ തിരുവനന്തപുരത്ത് എത്തും.
സെന്ററിന്റെ ചുമതല സംസ്ഥാന സര്‍ക്കാരിനെ ഏല്പിക്കാന്‍ മാനവ വിഭവശേഷി മന്ത്രാലയത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. ചുമതല സര്‍ക്കാരിന് ലഭിച്ചുകഴിഞ്ഞാല്‍ കൊച്ചിയിലും കോഴിക്കോട്ടും ഇത്തരം സെന്ററുകള്‍ തുടങ്ങും- മന്ത്രി പറഞ്ഞു.
ജനവരി 22 വ്യാഴാഴ്ച സി. പി. മുഹമ്മദിന്റെ സബ്മിഷന് മറുപടി പറയുകയായിരുന്നു മന്ത്രി.












Click it and Unblock the Notifications