നിയമനം: പ്രോസിക്യൂട്ട് ചെയ്യുമെന്ന് മന്ത്രി
തിരുവനന്തപുരം: എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴിയല്ലാതെ നേരിട്ട് നിയമനം നടത്തുന്ന വകുപ്പ് തലവന്‍മാരെ പ്രോസിക്യൂട്ട് ചെയ്യുമെന്ന് തൊഴില്‍മന്ത്രി നിയമസഭയില്‍ പറഞ്ഞു.
ജനവരി 22 വ്യാഴാഴ്ച നിയമസഭയില്‍ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്ത് അടുത്ത സാമ്പത്തിക വര്‍ഷം മുതല്‍ പ്രൊഫഷണല്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകള്‍ തുടങ്ങും. അടുത്ത വര്‍ഷത്തോടെ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകള്‍ ഓണ്‍ലൈനാക്കുമെന്നും അദ്ദേഹം അറിയിച്ചു.












Click it and Unblock the Notifications