ബിഎഡ് കോളജ്: ലിസ്റ് റദ്ദാക്കാന്‍ തയ്യാറെന്ന് സര്‍ക്കാര്‍
തിരുവനന്തപുരം: പുതിയ ബിഎഡ് കോളജുകളുടെ ലിസ്റ് റദ്ദാക്കാന്‍ തയ്യാറാണെന്ന് ഹൈക്കോടതിയെ അറിയിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു.
63 ബിഎഡ് കോളജുകള്‍ക്ക് എന്‍ഒസി നല്‍കിയതും അതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളും റദ്ദാക്കാന്‍ തയ്യാറാണെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിക്കും. ഇതുസംബന്ധിച്ച് അഡ്വക്കറ്റ് ജനറലുമായി ചര്‍ച്ച ചെയ്ത് ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കാന്‍ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി. ജനവരി 27ന് ഹൈക്കോടതിയില്‍ ബിഎഡ് കോളജ് അനുവദിച്ചതു സംബന്ധിച്ച് സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കുന്നുണ്ട്.
അഞ്ച് എം എഡ് കോളജുകള്‍ക്ക് എന്‍ഒസി നല്‍കാനുള്ള തീരുമാനം റദ്ദാക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചിട്ടുണ്ട്. എംഎഡ് കോളജുകള്‍ അടുത്ത കൊല്ലം തുടങ്ങിയാല്‍ മതിയെന്നാണ് തീരുമാനമെന്ന് മുഖ്യമന്ത്രി എ. കെ. ആന്റണി അറിയിച്ചു.
ബിഎഡ് കോളജ് പ്രശ്നത്തില്‍ എല്ലാ കാര്യവും സുതാര്യമായിരിക്കണമെന്ന് തനിക്ക് നിര്‍ബന്ധമുണ്ടെന്ന് ആന്റണി പറഞ്ഞു.












Click it and Unblock the Notifications