ബിജെപി നേതാക്കള്‍ വെള്ളാപ്പള്ളിയെ കണ്ടു
ചേര്‍ത്തല: ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി പി. പി. മുകുന്ദനും കേരളത്തിന്റെ ചുമതലയുള്ള ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം പത്മനാഭാചാര്യയും എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനുമായി കൂടിക്കാഴ്ച നടത്തി.
ജനവരി 22 വ്യാഴാഴ്ച രാവിലെ വെള്ളാപ്പള്ളിയുടെ കണിച്ചുകുളങ്ങരയിലെ വീട്ടില്‍ വച്ചായിരുന്നു കൂടിക്കാഴ്ച. രഹസ്യ കൂടിക്കാഴ്ച ഒന്നര മണിക്കൂറോളം നീണ്ടുനിന്നു.
ചില കാര്യങ്ങളില്‍ അഭിപ്രായഐക്യം ഉണ്ടാക്കുന്നതിന് വേണ്ടിയുള്ള സന്ദര്‍ശനം മാത്രമായിരുന്നുവെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം ബിജെപി നേതാക്കള്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. സംസ്ഥാനത്തെ രാഷ്ട്രീയ, സാമ്പത്തിക, വിദ്യാഭ്യാസ രംഗങ്ങളിലെ പ്രശ്നങ്ങള്‍ വെള്ളാപ്പള്ളിയുമായി ചര്‍ച്ച ചെയ്തു. മറ്റ് സാമുദായിക നേതാക്കളുമായും ചര്‍ച്ച നടത്തുമെന്ന് ബിജെപി നേതാക്കള്‍ വ്യക്തമാക്കി.
ബിഎഡ് കോളജ് പ്രശ്നത്തില്‍ വിദ്യാഭ്യാസമന്ത്രിക്ക് മാത്രമല്ല മന്ത്രിസഭയ്ക്കും കൂട്ടായ ഉത്തരവാദിത്തം ഉണ്ടെന്ന് വെള്ളാപ്പള്ളി പറഞ്ഞു.












Click it and Unblock the Notifications