സ്വകാര്യബസ് പണിമുടക്ക് റദ്ദാക്കി
തിരുവനന്തപുരം: ഗതാഗതമന്ത്രി ആര്‍. ബാലകൃഷ്ണപിള്ളയുടെ ചേംബറില്‍ ജനവരി 21 ബുധനാഴ്ച രാത്രി നടന്ന ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ സ്വകാര്യബസ് പണിമുടക്ക് റദ്ദാക്കി.
യുഡിഎഫ് കണ്‍വീനര്‍ ഉമ്മന്‍ചാണ്ടിയും ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നു. ബസുടമകളുടെ പ്രശ്നത്തെക്കുറിച്ച് പഠിയ്ക്കാന്‍ നിയോഗിച്ച രവീന്ദ്രന്‍നായര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് പഠിച്ച ശേഷം പരിഹാരമുണ്ടാക്കാമെന്ന് മന്ത്രി അറിയിച്ചു. ബസ്സുടകമകള്‍ ഉന്നയിച്ച മറ്റാവശ്യങ്ങളും അനുഭാവപൂര്‍വം പരിഗണിയ്ക്കാമെന്ന് മന്ത്രി ഉറപ്പുനല്കിയെന്നും ബസ്സുടമകളുടെ സംഘടന പറയുന്നു.
മന്ത്രിയും യുഡിഎഫ് കണ്‍വീനര്‍ ഉമ്മന്‍ചാണ്ടിയും നല്കിയ ഉറപ്പിന്റെ അടിസ്ഥാനത്തില്‍ പണിമുടക്ക് മാറ്റിവയ്ക്കുകയാണെന്ന് കേരള സ്റേറ്റ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷന്‍ സംസ്ഥാനപ്രസിഡന്റ് ഖാലിദ് മുണ്ടപ്പള്ളി അറിയിച്ചു.












Click it and Unblock the Notifications