Get Updates
Get notified of breaking news, exclusive insights, and must-see stories!

കോള ഫാക്ടറിക്ക് മുന്നില്‍ പ്രതിഷേധം

പ്ലാച്ചിമട: ലോക ജലസമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയ സാമൂഹിക-പിരിസ്ഥിതി പ്രവര്‍ത്തകര്‍ ജനവരി 22 വ്യാഴാഴ്ച പ്ലാച്ചിമടയിലെ കൊക്ക കോള ഫാക്ടറിക്ക് മുന്നില്‍ നാട്ടുകാര്‍ നടത്തുന്ന സമരത്തോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കുത്തിയിരിപ്പ് നടത്തി.

സമ്മേളനത്തിന്റെ രണ്ടാം ദിവസത്തെ പരിപാടികള്‍ ഉദ്ഘാടനം ചെയ്ത പരിസ്ഥിതി പ്രവര്‍ത്തകയും ആഗോളവത്കരണ വിരുദ്ധ പ്രചാരകയുമായ വന്ദനശിവ കുടിവെള്ളം ഊറ്റുന്ന കൊക്കകോള ഫാക്ടറിക്കെതിരെ നടത്തുന്ന സമരത്തോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സമ്മേളനത്തില്‍ പങ്കെടുക്കുന്നവര്‍ പ്ലാന്റിന് മുന്നില്‍ അല്പനേരം കുത്തിയിരിപ്പ് നടത്തണമെന്ന് നിര്‍ദേശിച്ചു.

കുത്തിയിരിപ്പ് പ്രതിഷേധത്തില്‍ മുന്നൂറോളം പേര്‍ പങ്കെടുത്തു. ഫ്രാന്‍സിലെ കര്‍ഷക നേതാവ് ജോസ് ബോവ്, ജനതാദള്‍ പ്രസിഡന്റ് എം. പി. വീരേന്ദ്രകുമാര്‍ എന്നിവരും പ്രതിഷേധത്തില്‍ പങ്കുകൊണ്ടു. പ്രതിഷേധക്കാര്‍ ഞങ്ങള്‍ക്ക് വേണ്ടത് കുടിവെള്ളമാണ്, കൊക്ക കോളയോ പെപ്സിയോ അല്ല എന്ന മുദ്രാവാക്യം ഉയര്‍ത്തി.

ബഹുരാഷ്ട്ര കമ്പനികള്‍ വെള്ളമൂറ്റുന്നതിനെതിരെ നടത്തുന്ന പോരാട്ടം ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് വ്യാപിപ്പിക്കണമെന്ന് വന്ദനശിവ ആവശ്യപ്പെട്ടു.

ബുധനാഴ്ചയാണ് പ്ലാച്ചിമടയില്‍ ലോക ജല സമ്മേളനം തുടങ്ങിയത്. ഫ്രാന്‍സിലെ കര്‍ഷക നേതാവ് ഹോസെ ബുവെയാണ് സമ്മേളനം ഉദ്ഘാടനം ചെയ്തത്. കൊക്കോ കോളയും പെപ്സിയും ഇന്ത്യ വിടണമെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ ബുവെ ആവശ്യപ്പെട്ടു.

മൂന്ന് ദിവസത്തെ സമ്മേളനം വെള്ളിയാഴ്ച സമാപിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+