28 വരെ കാക്കാന്‍ ഐ ഗ്രൂപ്പ് തീരുമാനം
തിരുവനന്തപുരം: ജനവരി 28 വരെ ഹൈക്കമാന്റിന്റെ തീരുമാനത്തിന് കാത്തുനില്ക്കാന്‍ ജനവരി 22 ബുധനാഴ്ച ചേര്‍ന്ന ഐ ഗ്രൂപ്പ് യോഗം തീരുമാനിച്ചു.
കോണ്‍ഗ്രസിലെ ചര്‍ച്ച വഴിമുട്ടിയതിന്റെ പശ്ചാത്തലത്തിലാണ് ഐ ഗ്രൂപ്പ് നേതാക്കളുടെ യോഗം നടന്നത്. കരുണാകരന്റെ വീട്ടിലായിരുന്നു യോഗം.
ഐ ഗ്രൂപ്പിന്റെ വിപുലമായ യോഗം നടക്കുന്ന ജനവരി 28ന് അന്തിമതീരുമാനമുണ്ടാവുമെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി രാജ്മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു. എന്ത് തീരുമാനമെടുക്കണമെന്ന കാര്യം കരുണാകരന് വിട്ടുകൊടുത്തിരിയ്ക്കുകയാണ്.
മന്ത്രിമാരായ പി. ശങ്കരനും കടവൂര്‍ ശിവദാസനും എംഎല്‍എമാരും കെപിസിസി, ഡിസിസി ഭാരവാഹികളും യോഗത്തില്‍ പങ്കെടുത്തു.












Click it and Unblock the Notifications