അപകടം: ജഗതി പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു
കൊല്ലം: ചലച്ചിത്രതാരം ജഗതി ശ്രീകുമാര്‍ കാറപകടത്തില്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.
ജനവരി 21 ബുധനാഴ്ചയാണ് അപകടം ഉണ്ടായത്. കൊല്ലത്തിന് സമീപം മാടന്നടയില്‍ വച്ച് ജഗതി സഞ്ചരിക്കുകയായിരുന്ന കാര്‍ നിയന്ത്രണം നഷ്ടപ്പെട്ട് ഒരു റോഡ് ഡിവൈഡറില്‍ ചെന്നിടിക്കുകയായിരുന്നു. മുന്‍ഭാഗത്തെ ടയര്‍ പഞ്ചറായതിനെ തുടര്‍ന്നാണ് കാറിന്റെ നിയന്ത്രണം നഷ്ടപ്പെട്ടത്.
എറണാകുളത്തു നിന്നും തിരുവനന്തപുരം വിമാനത്താവളത്തിലേക്ക് പോവുകയായിരുന്നു ജഗതി. അപകടത്തിന് ശേഷം ഒരു ടാക്സി കാറില്‍ ജഗതി യാത്ര തുടര്‍ന്നു.












Click it and Unblock the Notifications