ഹൈക്കമാന്റ് ഏകപക്ഷീയം: കരുണാകരന്‍
തിരുവനന്തപുരം: കേരളത്തിലെ പ്രശ്നം പരിഹരിയ്ക്കാന്‍ ഹൈക്കമാന്റ് ഉപസമിതി മുന്നോട്ട് വച്ച നിര്‍ദ്ദേശങ്ങള്‍ ഏകപക്ഷീയമായിരുന്നുവെന്ന് കെ. കരുണാകരന്‍.
ആ നിര്‍ദേശം ഐ ഗ്രൂപ്പിന്റെ ലക്ഷ്യം നിറവേറ്റാന്‍ സഹായിക്കുന്നതല്ല. അതിനാല്‍ അത് അംഗീകരിച്ചില്ല. ഐ ഗ്രൂപ്പ് ഒരു നിര്‍ദേശവും വച്ചിട്ടില്ല. നേതൃമാറ്റം വേണമെന്നതാണ് ഐ ഗ്രൂപ്പിന്റെ ആവശ്യം. - ദില്ലിയില്‍ നിന്ന് മടങ്ങിയെത്തിയ കരുണാകരന്‍ വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു.
കെ. മുരളീധരന്റെ മന്ത്രിസ്ഥാനം ചര്‍ച്ചയില്‍ വന്നിട്ടില്ല. ജനവരി 22ന് ഗ്രൂപ്പിന്റെ നേതൃയോഗവും 28ന് ഐ ഗ്രൂപ്പിന്റെ കണ്‍വെന്‍ഷനും നടക്കും. നേതൃമാറ്റം ഉണ്ടായില്ലെങ്കില്‍ ആഭ്യന്തരത്തിന്റെയും ധനകാര്യത്തിന്റെയും ചുമതല ബന്ധപ്പെട്ട മന്ത്രിമാര്‍ ഒഴിയണം. ഇതല്ലെങ്കില്‍ ഈ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ആര്‍ക്കും ഒരു ഗുണവും കിട്ടില്ല. ഇക്കാര്യം ഉപസമിതിയെ അറിയിച്ചിട്ടുണ്ട്. സോണിയയെ കാണാന്‍ നിശ്ചയിച്ചതായിരുന്നു. പക്ഷെ അവര്‍ക്കും തനിയ്ക്കും ജലദോഷമായിരുന്നു. ആരോഗ്യം അവഗണിച്ച് പ്രവര്‍ത്തിയ്ക്കേണ്ട കാലമല്ലല്ലോ?- കരുണാകരന്‍ പറഞ്ഞു.












Click it and Unblock the Notifications