Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരളത്തില്‍ മദ്യഉപയോഗം കൂടുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇക്കഴിഞ്ഞ ഡിസംബര്‍ 20 മുതല്‍ ജനവരി ഏഴു വരെ 95.21 കോടി രൂപയ്ക്കുള്ള വിദേശമദ്യത്തിന്റെ വില്പന നടന്നതായി മന്ത്രി കെ. ശങ്കരനാരായണന്‍ പറഞ്ഞു. ഇക്കാലയളവില്‍ ഒരാള്‍ 168 മില്ലിലിറ്റര്‍ മദ്യമാണ് കഴിച്ചിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.

നിയമസഭയില്‍ ചോദ്യോത്തരവേളയില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. എം.കെ. പോള്‍സണ്‍ മാസ്റര്‍, ടി.എന്‍. പ്രതാപന്‍, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, എ.പി. അനില്‍കുമാര്‍ തുടങ്ങിയവരുടെ ചോദ്യത്തിന് മറുപടി നല്കുകയായിരുന്നു മന്ത്രി. സംസ്ഥാനത്ത് 59 ശതമാനം മദ്യംവിറ്റതും ബിവറേജസ് കോര്‍പ്പറേഷന്റെ വില്പനകേന്ദ്രത്തിലൂടെയാണ്.

2003 ഏപ്രില്‍ മുതല്‍ ഡിസംബര്‍ 31 വരെ 80.06 ലക്ഷം കെയ്സുകളാണ് വിറ്റത്. 5.17 ലക്ഷം കെയ്സിന്റെ വര്‍ധനയാണ് ഇക്കാലയളവില്‍ ഉണ്ടായത്. ഏറ്റവും കൂടുതല്‍ മദ്യഉപഭോഗം എറണാകുളം ജില്ലയിലാണ്- 15.37 ലക്ഷം കെയ്സുകള്‍. കാസര്‍കോട് ജില്ലയിലാണ് ഏറ്റവും കുറവ് മദ്യഉപഭോഗം രേഖപ്പെടുത്തിയിരിക്കുന്നത്- 1.29 ലക്ഷം കെയ്സുകള്‍. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം 42 ബാറുകള്‍ക്ക് ലൈസന്‍സ് നല്കിയിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+