Get Updates
Get notified of breaking news, exclusive insights, and must-see stories!

മൈക്രോസോഫ്റ്റ് വന്നത് സിപിഎമ്മിലൂടെ: തോമസ്

തിരുവനന്തപുരം: കേരളത്തിലേക്ക് മൈക്രോസോഫ്റ്റിനെ കൊണ്ടുവന്നത് സിപിഎം ആണെന്ന് കോണ്‍ഗ്രസ് നേതാവ് പി.ടി. തോമസ്. വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം ആരോപിച്ചത്.

കേരളത്തിലെ ഐടി പദ്ധതിയില്‍ മൈക്രോസോഫ്റ്റിനെ പങ്കാളിയാക്കരുതെന്ന് വാദിയ്ക്കുന്ന സിപിഎം തന്നെയാണ് അവരുമായി ആദ്യം കരാറുണ്ടാക്കിയത്. നായനാര്‍ മുഖ്യമന്ത്രിയായിരുന്ന കാലത്ത് 1999ല്‍ ആണ് ഈ കരാര്‍ ഒപ്പുവച്ചത്. സിഡിറ്റിന് വേണ്ടി പി. ഗോവിന്ദപ്പിള്ളയും മാൈക്രോസോഫ്റ്റിന്റെ ഇന്ത്യയിലെ ചുമതലയുള്ള രാജീവ് നായരും ഒപ്പുവച്ച കരാറിന്റെ പ്രതിയും തോമസ് വിതരണം ചെയ്തു.

കേരളത്തില്‍ മൈക്രോസോഫ്റ്റിനെ കൊണ്ടുവരുന്നതിനെ പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍ നഖശിഖാന്തം എതിര്‍ത്തിരുന്നതാണ്. കേരളത്തിലെ പഞ്ചായത്തുകളുള്‍പ്പെടെ 1,400 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ കമ്പ്യൂട്ടര്‍വല്ക്കരിക്കുന്നതിന് മൈക്രോസോഫ്റ്റിനെ സഹകരിപ്പിയ്ക്കരുതെന്ന് ആവശ്യപ്പെട്ട് വിഎസ് മുഖ്യമന്ത്രി എ.കെ. ആന്റണിയ്ക്ക് കത്തെഴുതിയിരുന്നു. പക്ഷെ ഇപ്പോള്‍ അച്യുതാനന്ദന്‍ പറയുന്നത് ഇക്കാര്യം തനിയ്ക്കറിയില്ലെന്നാണ്. ഇത് കാപട്യമാണ്. - തോമസ് പറഞ്ഞു.

മൈക്രോസോഫ്റ്റിന് പകരം ലിനക്സിനെ കൊണ്ടുവരണമെന്നാണ് ഇപ്പോള്‍ വിഎസ് പറയുന്നത്. ഇക്കാര്യത്തില്‍ തങ്ങള്‍ക്കും എതിര്‍പ്പില്ല. അങ്ങിനെയെങ്കില്‍ വിദഗ്ധരുമായി ഇക്കാര്യം ചര്‍ച്ച ചെയ്യാം. പക്ഷെ കാപട്യത്തെ ഞങ്ങള്‍ എതിര്‍ക്കും. - തോമസ് ചൂണ്ടിക്കാട്ടി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+