Get Updates
Get notified of breaking news, exclusive insights, and must-see stories!

അന്തിമതീരുമാനം ജനവരി 28ന്: മുരളി

കോഴിക്കോട്: കോണ്‍ഗ്രസിലെ പ്രശ്നങ്ങള്‍ സംബന്ധിച്ച് ഇനി ചര്‍ച്ചയ്ക്കില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ. മുരളീധരന്‍ വ്യക്തമാക്കി. കോണ്‍ഗ്രസിന്റെ ഭാവി ജനവരി 28ന് ചേരുന്ന ഐ ഗ്രൂപ്പ് യോഗത്തില്‍ തീരുമാനിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.

പ്രശ്നപരിഹാരത്തിനായി ഹൈക്കമാന്റ് ഉന്നയിച്ച നിര്‍ദേശങ്ങളും നേരത്തെ ഉമ്മന്‍ചാണ്ടി മുന്നോട്ടുവച്ച നിര്‍ദേശങ്ങളും ഒന്നുതന്നെയാണ്. അതുകൊണ്ടുതന്നെ ചര്‍ച്ചയ്ക്കായി ഇനി ദില്ലിയിലേക്കില്ല.

താന്‍ കെപിസിസി പ്രസിഡന്റ് സ്ഥാനമൊഴിഞ്ഞ് മന്ത്രിസഭയില്‍ ചേരാനുള്ള നിര്‍ദേശത്തിന് വഴങ്ങില്ലെന്ന് മുരളി വ്യക്തമാക്കി. തന്നെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താനാണ് കരുണാകരന്‍ ശ്രമിക്കുന്നതെന്ന പ്രചാരണം തന്നെ അപമാനിക്കുന്നതിന് തുല്യമാണ്.

വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് തിരിച്ചടിയുണ്ടായാല്‍ അതിന്റെ പൂര്‍ണഉത്തരവാദിത്തം മുഖ്യമന്ത്രിക്കും അദ്ദേഹത്തിന്റെ കൂട്ടാളികള്‍ക്കുമായിരിക്കും.

വ്യാഴാഴ്ച ഐ ഗ്രൂപ്പ് നേതാക്കളുമായി തിരുവനന്തപുരത്ത് ചര്‍ച്ച നടക്കും. ജനവരി 28ന് മണ്ഡലം പ്രസിഡന്റുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുക്കുന്ന വിപുലമായ യോഗം നടക്കും- മുരളി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+