നടന്‍ നഹാസ് അന്തരിച്ചു
കൊച്ചി: ചലച്ചിത്രനടനും കേരള ഓട്ടോ സ്പോര്‍ട്സ് ക്ലബ് സ്ഥാപകാംഗവും ഫെഡറേഷന്‍ ഒഫ് മോട്ടോര്‍ സ്പോര്‍ട്സ് കൗണ്‍സിലറുമായ നഹാസ്ഷാ (51) അന്തരിച്ചു.
എണ്‍പതുകളില്‍ ഭരതന്റെ ചിത്രങ്ങളിലൂടെയാണ് അഭിനയരംഗത്ത് നഹാസ് സജീവമായിരുന്നത്. ഇത്തിരി പൂവേ, ചുവന്ന പൂവേ എന്ന ഭരതന്‍ ചിത്രത്തിലെ നഹാസിന്റെ നക്സലൈറ്റ് വേഷം ശ്രദ്ധേയമായി. ഭരതന്റെ അവസാനചിത്രങ്ങളിലൊന്നായ ചുരത്തിലും നഹാസ് അഭിനയിച്ചിട്ടുണ്ട്. മൃത്യുഞ്ജയം, നേരം പുലരുമ്പോള്‍ എന്നിവായണ് നഹാസിന്റെ മറ്റു ചിത്രങ്ങള്‍.
ടെലിവിഷന്‍ സീരിയലുകളിലും അഭിനയിച്ചിട്ടുള്ള നഹാസ് കൊച്ചിയില്‍ കാര്‍ റാലികളുടെ സംഘാടകന്‍ കൂടിയായിരുന്നു.
കുറച്ചു കാലമായി ക്യാന്‍സര്‍ രോഗ ബാധിതനായി ചികിത്സയിലായിരുന്നു നഹാസ്. ജുനെയാണ് ഭാര്യ. മക്കള്‍ ഫാറ, സെബ. പരേതനായ മുന്‍ ജില്ലാ ജഡ്ജി കെ. ഷാഹുല്‍ ഹമീദിന്റെയും റുക്കിയയുടെയും മകനാണ് നഹാസ്.












Click it and Unblock the Notifications