കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

200-0 നഴ്സുമാര്‍ക്ക് യുഎസില്‍ അവസരം

  • By Super
Google Oneindia Malayalam News

കോട്ടയം: രണ്ടായിരത്തില്‍പ്പരം നഴ്സുമാര്‍ക്ക് യുഎസില്‍ തൊഴിലവസരമൊരുക്കാന്‍ എബിസി ഇന്തോ-യുഎസ് അക്കാദമി കേരളത്തിലെത്തുന്നു. കേന്ദ്ര തൊഴില്‍ മന്ത്രാലയത്തിന്റെ അംഗീകാരത്തോടെ ദില്ലി ആസ്ഥാനമായി പ്രവര്‍ത്തിയ്ക്കുന്ന സ്ഥാപനമാണ് എബിസി ഇന്തോ-യുഎസ് അക്കാദമി.

യുഎസിലെ പ്രമുഖ ആസ്പത്രികളുടെ പ്രതിനിധികള്‍ നഴ്സുമാരെ റിക്രൂട്ട് ചെയ്യാന്‍ നേരിട്ട് കേരളത്തിലെത്തുമെന്ന് എബിസി ഇന്തോ-യുഎസ് അക്കാദമി അധികൃതര്‍ പറുന്നു. സിജിഎഫ്എന്‍എസ് പാസായവരെയാണ് ഇന്റര്‍വ്യൂ ചെയ്യുക.

യുഎസിലെ 13 സ്റേറ്റുകളിലായി 300ല്‍ പരം ആശുപത്രികളില്‍ ഇഷ്ടമുള്ളിടത്ത് ജോലി സ്വീകരിയ്ക്കാന്‍ നഴ്സുമാര്‍ക്ക് ഈ ഇന്റര്‍വ്യൂ അവസരമൊരുക്കും. യുഎസിലെ പ്രമുഖ ആസ്പത്രി ശൃംഖലകളായ കൊളംബിയ ഗ്രൂപ്പ്, റ്റെനന്റ് ഗ്രൂപ്പ്, ക്ലീവ് ലാന്റ് ക്ലിനിക് എന്നിവരുമായി സഹകരിച്ചാണ് ഇന്റര്‍വ്യൂവെന്നും എബിസി ഇന്തോ-യുഎസ് അക്കാദമി അധികൃതര്‍ അവകാശപ്പെടുന്നു.

നഴ്സുമാരെ യുഎസിലേക്ക് റിക്രൂട്ട് ചെയ്യുന്ന നിരവധി ഏജന്‍സികള്‍ ഇപ്പോഴുണ്ടെന്നും ഇവയില്‍ പലതും വ്യാജമാണെന്നും എബിസി ഇന്തോ-യുഎസ്അക്കാദമി പ്രസിഡന്റ് ഹെന്റി ജോസഫ് പറയുന്നു. റിക്രൂട്ട്മെന്റിന് പോകുമ്പോള്‍ താഴെ പറയുന്ന കാര്യങ്ങള്‍ നഴ്സുമാര്‍ ശ്രദ്ധിയ്ക്കണം:

1. പ്രൊട്ടക്ടര്‍ ഓഫ് എമിഗ്രന്‍സിന്റെ അംഗീകൃത ഏജന്‍സിയാണോ റിക്രൂട്ട് ചെയ്യുന്നത് എന്ന് ശ്രദ്ധിയ്ക്കണം.
2. വിവിധ ആശുപത്രികളിലെ വേതനനിരക്കിലുള്ളവ്യതിയാനം നോക്കണം.
3. തിരഞ്ഞെടുക്കപ്പെടുന്ന പ്രദേശത്തെ നികുതി വ്യവസ്ഥകളും സേവിംഗ്സ് പൊട്ടന്‍ഷ്യലും വിലയിരുത്തണം.

എബിസി യുഎസ് അക്കാദമിയുടെ കോട്ടയം ഫോണ്‍: 91-0481-2304789

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X