തമിഴ്നാട്ടില്‍ 45 പേര്‍ വെന്തുമരിച്ചു
ശ്രീരംഗം: വിവാഹവേദിയിലുണ്ടായ തീപ്പിടത്തില്‍ വരനുള്‍പ്പെടെ 45 പേര്‍ വെന്തുമരിച്ചു. 115 പേര്‍ക്ക ് ഗുരുതരമായി പൊള്ളലേറ്റു. ശ്രീരംഗത്തിനടുത്തുള്ള ഒരു വിവാഹവേദിയില്‍ ജനവരി 23 വെള്ളിയാഴ്ച രാവിലെയായിരുന്നു അപകടം.
കല്യാണമണ്ഡപത്തിന്റെ ഒന്നാം നിലയില്‍ താല്ക്കാലികമായി കെട്ടിയുയര്‍ത്തിയ പന്തലിലെ വയറില്‍ ഉണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടില്‍ നിന്നാണ് തീ പടര്‍ന്നത്. കല്യാണമണ്ഡപത്തിനും തീപിടിച്ചു. വീഡിയോ സംഘം അവരുടെ ക്യാമറ പ്രവര്‍ത്തിപ്പിയ്ക്കാനായി പ്ലഗ് കുത്തിയപ്പോഴാണ് ഷോര്‍ട്ട് സര്‍ക്യൂട്ട് സംഭവിച്ചത്.
രക്ഷപ്പെടാനായി എല്ലാവരും തിക്കിത്തിരക്കിയതാണ് അപകടസംഖ്യ കൂടാന്‍ കാരണം. പലര്‍ക്കും തിരക്കിനിടയില്‍പ്പെട്ട് ഹാളില്‍ നിന്ന് പുറത്തുകടക്കാനായില്ല. ഫയര്‍ ഫോഴ്സ് എത്താന്‍ താമസിച്ചതും അപകടനില കൂട്ടാന്‍ കാരണമായി.
ഗുരുതരമായി പരിക്കേറ്റവരെ ശ്രീരംഗത്തേയും തിരുച്ചിറപ്പള്ളിയിലേയും സര്‍ക്കാര്‍ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.












Click it and Unblock the Notifications