ദില്ലിയില്‍ ഭീകരന്‍ പിടിയില്‍
ദില്ലി: റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് സ്ഫോടനം നടത്താനുള്ള ഹിസ്ബ്-ഇ- ഇസ്ലാമി ഭീകരന്റെ പദ്ധതി പൊളിഞ്ഞു.
ജമ്മു കശ്മീരിലെ അനന്ത്നാഗില്‍ നിന്നുള്ള അയാസ് മുഹമ്മദ് ഷായെ വടക്കുകിഴക്കന്‍ ദില്ലിയിലെ ശാസ്ത്രി പാര്‍ക്ക് മെട്രോ സ്റേഷനില്‍ നിന്ന് പൊലീസ് പിടികൂടി. ഇദ്ദേഹത്തില്‍ നിന്ന് 3.5 കിലോഗ്രാം സ്ഫോടകവസ്തുക്കളും കണ്ടെടുത്തു. ഇദ്ദേഹത്തിന്റെ കയ്യില്‍ നിന്നും മൂന്ന് ലക്ഷം രൂപയും പിടിച്ചെടുത്തു.
റിപ്പബ്ലിക് ദിനത്തിന് തലസ്ഥാനത്ത് സ്ഫോടനം നടത്തുകയായിരുന്നു ഇദ്ദേഹത്തിന്റെ ലക്ഷ്യം. ഹിസ്ബ്-ഇ-ഇസ്ലാമി നേതാവ് സര്‍ഫറാസിന്റെ നേരിട്ടുള്ള നിര്‍ദേശമനുസരിച്ചാണ് അയാസ് മുഹമ്മദ് ഷാ ദില്ലിയില്‍ എത്തിയത്. ഏതെങ്കിലും വിവിഐപി കേന്ദ്രത്തിലോ പൊതുസ്ഥലത്തോ സ്ഫോടനം നടത്താനായിരുന്നു നിര്‍ദേശം.












Click it and Unblock the Notifications