അഹമ്മദ് സോണിയയെ കാണും
ദില്ലി: കേരളത്തിലെ കോണ്‍ഗ്രസിലെ പ്രശ്നങ്ങള്‍ പരിഹരിയ്ക്കുന്നതിന് വേണ്ടി മുസ്ലിം ലീഗ് അഖിലേന്ത്യാ നേതാവ് ഇ. അഹമ്മദ് എഐസിസി അധ്യക്ഷ സോണിയാഗാന്ധിയുമായി കൂടിക്കാഴ്ച നടത്തും.
മിക്കവാറും ജനവരി 23 വെള്ളിയാഴ്ച രാത്രി ഇരുവരും കൂടിക്കാഴ്ച നടത്തുമെന്നാണ് കരുതുന്നത്. പ്രശ്നങ്ങള്‍ പരിഹരിയ്ക്കുന്നതിന് കഴിഞ്ഞ ദിവസം ഇ. അഹമ്മദ് കരുണാകരനുമായി ചര്‍ച്ച നടത്തിയിരുന്നു. ഈ ചര്‍ച്ചയുടെ വിശദാംശങ്ങള്‍ ഇ. അഹമ്മദ് സോണിയാ ഗാന്ധിയെ അറിയിക്കും.
കര്‍ണ്ണാടകയില്‍ പര്യടനം നടത്തുന്ന സോണിയാഗാന്ധി മിക്കവാറും വെള്ളിയാഴ്ച വൈകുന്നേരത്തോടെ ദില്ലിയില്‍ മടങ്ങിയെത്തും. അതിന് ശേഷമായിരിക്കും ഇരുവരുടെയും കൂടിക്കാഴ്ച.












Click it and Unblock the Notifications