ഹൗസ്ബോട്ട്, മദ്യം വിലകൂടും
തിരുവനന്തപുരം: ഹൗസ് ബോട്ടിലുള്ള കായല്‍ സവാരിയും ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യവും കൂടുതല്‍ ചെലവേറിയതാകും. പുതിയ ബജറ്റില്‍ ഹൗസ് ബോട്ടുകളിലെ വാടകയ്ക്ക് നാല് ശതമാനം നികുതി ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതു മൂലം ഹൗസ് ബോട്ടുകളുടെ വാടക വര്‍ധിപ്പിക്കാന്‍ ഇടയുണ്ട്.
മൊബൈല്‍ ഫോണുകളുടെ നികുതി നാല് ശതമാനം കുറച്ചു. ഇത് മൂലം മൊബൈല്‍ ഫോണുകള്‍ക്ക് വില കുറയും. ഹൗസ് ബോട്ട് ഉടമകള്‍ വില്പനനികുതി രജിസ്ട്രേഷന്‍ എടുക്കണമെന്നും ബജറ്റ് അനുശാസിക്കുന്നു.
വിലയെ അടിസ്ഥാനമാക്കിയല്ലാതെ ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യത്തിന് നിശ്ചിത എക്സൈസ് ഡ്യൂട്ടി നിരക്ക് ഏര്‍പ്പെടുത്തുകയാണ്. 100 കോടി വരുമാനമാണ് ഇതുകൊണ്ട് ലക്ഷ്യമാക്കുന്നത്. ഇതുമൂലം ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യത്തിന് വിലകൂടും.
പുറത്തുനിന്നുള്ളപാലിന് മൂന്ന് ശതമാനം പ്രവേശനനികുതി ഏര്‍പ്പെടുത്തി. ഇത് തമിഴ്നാട്ടില്‍ നിന്നുള്ള പാല്‍കമ്പനികളെ ബാധിയ്ക്കും.
ലോട്ടറി ടിക്കറ്റുകള്‍ക്ക് നറുക്കെടുപ്പിന് നികുതി ഏര്‍പ്പെടുത്തി. ഓണ്‍ ലൈന്‍ ലോട്ടറിയ്ക്ക് ഓരോ പ്രതിവാര നറുക്കെടുപ്പിനും ഓരോ കടയിലും 5,000 രൂപ വീതം പിരിയ്ക്കും.












Click it and Unblock the Notifications