സംഘട്ടനം: കാസര്‍കോട് ശനിയാഴ്ച ഹര്‍ത്താല്‍
കാസര്‍കോട്: ഏരിയാലില്‍ ക്ഷേത്രോത്സവത്തോടനുബന്ധിച്ച് തിരുമുല്‍ക്കാഴ്ചയ്ക്ക് നേരെയുണ്ടായ കല്ലേറില്‍ പ്രതിഷേധിച്ച് ബിജെപി കാസര്‍കോട് ജില്ലയില്‍ ജനവരി 24 ശനിയാഴ്ച ഹര്‍ത്താല്‍ നടത്തും.
ആര്‍എസ്എസ്, ബജ്രംഗദള്‍ എന്നിവരും ഹര്‍ത്താലിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. രാവിലെ ആറ് മുതല്‍ വൈകുന്നേരം ആറ് വരെയാണ് ഹര്‍ത്താല്‍.
സംഘട്ടനത്തില്‍ എസ്ഐ ഉള്‍പ്പെടെയുള്ള പൊലീസുകാര്‍ക്ക് പരിക്കേറ്റു. ഒരു സ്വകാര്യബസ്സും രണ്ട് ബൈക്കുകളും കത്തിച്ചു. രണ്ട് സ്വകാര്യബസ്സുകളും ഒരു കാറും ടെമ്പോ വാനും കല്ലേറില്‍ തകര്‍ന്നു. രണ്ട് കടകള്‍ക്ക് തീവച്ചു. വീടുകള്‍ക്ക് നേരെയും കല്ലേറുണ്ടായി.
സംഭവസ്ഥലത്ത് ഉത്തരമേഖല ഡിഐജി ക്യാമ്പ് ചെയ്യുന്നുണ്ട്. കാസര്‍കോട്-മംഗലാപുരം റൂട്ടില്‍ ബസ്സുകള്‍ ഓട്ടം നിര്‍ത്തി.












Click it and Unblock the Notifications