കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എന്‍ആര്‍ഐബാങ്കില്‍ കൂടുതല്‍ പലിശ: മന്ത്രി

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: വിദേശമലയാളികള്‍ക്കായി സഹകരണമേഖലയില്‍ ആരംഭിയ്ക്കുന്ന പുതിയ ബാങ്കില്‍ അവരുടെ നിക്ഷേപത്തിന് ഏറ്റവും കൂടുതല്‍ പലിശ നല്കുമെന്ന് സഹകരണമന്ത്രി എം.വി. രാഘവന്‍. രാജ്യത്തെ മറ്റേത് ബാങ്കുകള്‍ നല്കുന്നതിനേക്കാള്‍ ഉയര്‍ന്ന പലിശ പുതുതായി തുടങ്ങാന്‍ പോകുന്ന ബാങ്ക് നല്കുമെന്ന് രാഘവന്‍ പറഞ്ഞു.

റിസര്‍വ് ബാങ്ക് നിര്‍ദേശങ്ങള്‍ അനുസരിച്ചുള്ള നിയമങ്ങളും നിയന്ത്രണങ്ങളും സര്‍ക്കാര്‍ തയ്യാറാക്കിക്കൊണ്ടിരിക്കുകയാണിപ്പോള്‍. ബാങ്കിംഗ് റഗുലേഷന്‍ ആക്ട് അനുസരിച്ച് മാത്രമേ ബാങ്ക് ആരംഭിയ്ക്കാവൂ എന്ന് റിസര്‍വ് ബാങ്ക് നിര്‍ദേശിച്ചിട്ടുണ്ട്. ബാങ്കിന് കുറഞ്ഞത് 200 കോടി രൂപയെങ്കിലും ഓഹരി മൂലധനം ഉണ്ടായിക്കണമെന്ന് നിയമം അനുശാസിക്കുന്നു. - മന്ത്രി പറഞ്ഞു.

തിരുവനന്തപുരത്തായിരിക്കും ബാങ്ക് തുടങ്ങുക. വിദേശമലയാളികളെ തന്നെ ബാങ്കില്‍ ഉദ്യോഗസ്ഥരായി നിയമിക്കുന്ന കാര്യവും പരിഗണനയിലുണ്ട്. ഈ സാമ്പത്തിക വര്‍ഷവും കേരളത്തിലെ സ്വകാര്യബാങ്കുകളില്‍ വിദേശമലയാളികളുടെ നിക്ഷേപം കാര്യമായി എത്തിയതായാണ് കണക്ക് സൂചിപ്പിക്കുന്നത്. ഈ സാമ്പത്തികവര്‍ഷത്തെ ആദ്യ മൂന്ന് മാസത്തില്‍ 28,800 കോടി രൂപയുടെ നിക്ഷേപമാണ് ബാങ്കുകളില്‍ എത്തിയത്.

സ്വകാര്യബാങ്കുകളാണ് വിദേശമലയാളികളുടെ നിക്ഷേപം അധികവും വാങ്ങുന്നത്. എന്നാല്‍ അവര്‍ കേരളത്തിന് വേണ്ടി ഒന്നും ചെയ്യുന്നില്ല. ഈ വികാരത്തില്‍ നിന്നാണ് സര്‍ക്കാര്‍ തന്നെ പ്രവാസി മലയാളികള്‍ക്കായി സഹകരണമേഖലയില്‍ ഒരു ബാങ്ക് തുടങ്ങണമെന്ന ആശയം ഉരുത്തിരിഞ്ഞത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X