ജനങ്ങള്‍ക്ക് സ്വാതന്ത്രം നല്കൂ: സ്റാള്‍മാന്‍
തൃശൂര്‍: സര്‍ക്കാര്‍ വകുപ്പുകള്‍ കമ്പ്യൂട്ടര്‍ വല്ക്കരിക്കുമ്പോള്‍ സ്വതന്ത്രസോഫ്റ്റ്വെയര്‍ ഉപയോഗിച്ചില്ലെങ്കില്‍ സര്‍ക്കാര്‍ പിന്നീട് അപകടത്തില്‍ പെടുമെന്ന് റിച്ചാര്‍ഡ് സ്റാള്‍മാന്റെ മുന്നറിയിപ്പ്. കേരളത്തില്‍ പര്യടനത്തിനെത്തിയ അദ്ദേഹം തൃശൂരില്‍ ജോണ്‍ മത്തായി സെന്ററിലെ കമ്പ്യൂട്ടര്‍ സ്റുഡന്‍സ് അസോസിയേഷന്‍ സംഘടിപ്പിച്ച തുറന്ന സംവാദത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു. സ്വതന്ത്രസോഫ്റ്റ്വെയര്‍ പ്രസ്ഥാനമായ ലിനക്സിന്റെ സ്ഥാപകനാണ് റിച്ചാര്‍ഡ് സ്റാള്‍മാന്‍.
സ്വതന്ത്രമല്ലാത്ത സോഫ്റ്റ്വെയറുകള്‍ എത്രകണ്ട് ഉപയോഗിക്കുന്നുവോ അത്രകണ്ട് സര്‍ക്കാര്‍ കൂടുതല്‍ കെണിയില്‍ വീഴുകയേ ഉള്ളൂ. സ്വതന്ത്രസോഫ്റ്റ്വെയറുകള്‍ കമ്പ്യൂട്ടര്‍ വിജ്ഞാനമില്ലാത്തവരെയും കമ്പ്യൂട്ടര്‍ ഉപയോഗിക്കാന്‍ സഹായിക്കും. - സ്റാള്‍മാന്‍ പറഞ്ഞു.
ഓരോ സര്‍ക്കാര്‍ വകുപ്പുകള്‍ക്കും ഓരോ പ്രത്യേക ജോലി ചെയ്യാനുണ്ടായിര്കും. പക്ഷെ അത് സമൂഹത്തെ സ്വതന്ത്രമായി അഭിപ്രായം പ്രകടിപ്പിക്കാനുള്ള വഴിയിലേക്ക് നയിക്കുന്നതായിരിക്കണം. കേരളാ സര്‍ക്കാരിന് അത്തരമൊരു അവസരമാണ് ഇപ്പോള്‍ ലഭിയ്ക്കുന്നത്. - സ്റാള്‍മാന്‍ പറഞ്ഞു.
കുട്ടികള്‍ക്ക് സൗജന്യമായി സോഫ്റ്റ്വെയറുകള്‍ നല്കി കുരുക്കാനാണ് മൈക്രോസോഫ്റ്റ്ശ്രമിയ്ക്കുന്നത്. പക്ഷെ സോഫ്റ്റ്വെയറുകള്‍ അപ്ഗ്രേഡ് ചെയ്യേണ്ടിവരുമ്പോള്‍ അവരുടെ സമീപനം അത്ര മൃദുലമായിരിക്കില്ല. ഇത് ചെറുക്കണം. ഇന്ത്യയിലെ സ്കൂളുകള്‍ സ്വതന്ത്ര സോഫ്റ്റ്വെയറുകള്‍ ഉപയോഗിക്കാന്‍ കുട്ടികളെ പഠിപ്പിയ്ക്കണം. ഇത് വഴി പണം ലാഭിയ്ക്കാനും കഴിയും. സ്വതന്ത്രമല്ലാത്ത സോഫ്റ്റ്വെയറുകള്‍ ഉപയോഗിക്കേണ്ടിവരുന്നവര്‍ ഒരിയ്ക്കലും സ്വതന്ത്രരായിരിക്കില്ല. - സ്റാള്‍മാന്‍ ചൂണ്ടിക്കാട്ടി.












Click it and Unblock the Notifications