Get Updates
Get notified of breaking news, exclusive insights, and must-see stories!

മുരളിയ്ക്ക് ധനവകുപ്പ് നല്കണം: രവി

ദില്ലി: മുരളിയ്ക്ക് ധനകാര്യവകുപ്പ് നല്കി പ്രശ്നത്തിന് പരിഹാരമുണ്ടാക്കണമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി വയലാര്‍ രവി ആവശ്യപ്പെട്ടു. കേന്ദ്ര മധ്യസ്ഥരായ പ്രണബ് കുമാര്‍ മുഖര്‍ജി, അഹമ്മദ് പട്ടേല്‍ എന്നിവരോടാണ് വയലാര്‍ രവി ഈ ആവശ്യമുന്നയിച്ചതെന്ന് അറിയുന്നു.

ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തുനില്ക്കെ ഒരു വകുപ്പിനെക്കുറിച്ചുള്ള തര്‍ക്കം ബാലിശമാണെന്നും രവി അഭിപ്രായപ്പെട്ടതായി അറിയുന്നു. കരുണാകരന്‍ മുഖ്യമന്ത്രിയായിരിക്കുമ്പോള്‍ ധനവകുപ്പ് ഉമ്മന്‍ചാണ്ടിയാണ് കൈകാര്യം ചെയ്തത്. ഇപ്പോഴത്തെ നിലയില്‍ മുരളീധരന്‍ ധനകാര്യവകുപ്പ് കൈയാളുന്നതില്‍ തെറ്റില്ലെന്നും വയലാര്‍ രവി അഭിപ്രായപ്പെടുന്നു.

ഐക്യത്തിന് വേണ്ടി എന്ത് ത്യാഗത്തിനും തയ്യാറാണെന്ന് മുഖ്യമന്ത്രി പരസ്യമായി പറഞ്ഞ സാഹചര്യത്തിലാണ് ഹൈക്കമാന്‍ഡ് ചര്‍ച്ചകളുമായി മുന്നോട്ട് പോയത്. ഒരു വകുപ്പിനെക്കുറിച്ചുള്ള തര്‍ക്കത്തില്‍ ഒത്തുതീര്‍പ്പ് ശ്രമം പാളരുതെന്നും രവി മുന്നറിയിപ്പ് നല്കിയതായി പറയപ്പെടുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+