യുവജനോത്സവം: കോഴിക്കോട് മുന്നില്‍
തൃശൂര്‍: സംസ്ഥാന സ്കൂള്‍ യുവജനോത്സവത്തില്‍ കണ്ണൂരിനെ പിന്തള്ളി കോഴിക്കോട് മുന്നിലെത്തി. 53 ഇനങ്ങളുടെ റിസള്‍ട്ട് അറിഞ്ഞപ്പോള്‍ കോഴിക്കോട് 245 പോയിന്റ് നേടി മുന്നിലാണ്.
കണ്ണൂരാണ് തൊട്ടു പിന്നില്‍. കലാതിലകപ്പട്ടത്തിന് മൂന്ന് പെണ്‍കുട്ടികള്‍ തമ്മിലാണ് മത്സരം. കണ്ണൂരിന്റെ എം. ശ്രീലേഖ ഇപ്പോള്‍ 36 പോയിന്റ് നേടി മുന്നിലാണ്. കണ്ണൂരിന്റെ എസ്. അസിക 35 പോയിന്റോടെ തൊട്ടുപിന്നിലുണ്ട്. സുജി.പി. ചന്ദ്രന് 32 പോയിന്റുണ്ട്. കഥകളി, നാടോടിനൃത്തം, കേരള നടനം എന്നീ മത്സരഫലം കൂടി പുറത്തുവന്നാലേ വിജയിയെ തീരുമാനിയ്ക്കാനാകൂ.
കലാപ്രതിഭപ്പട്ടം തൃശൂരിന്റെ പ്രജോദ് വി.ഡെന്‍സിലിന് ഏതാണ്ട് ഉറപ്പായി. ഇപ്പോള്‍ നൃത്ത-നൃത്തേതര ഇനങ്ങളില്‍ പ്രജോദിന് 28 പോയിന്റുണ്ട്. കാിേക്കോടിന്റെ ആദര്‍ശാണ് പ്രജോദിന് വെല്ലുവിളിയുയര്‍ത്തുന്നത്.












Click it and Unblock the Notifications