ഇറാഖില്‍ ആഭ്യന്തരകലാപത്തിന് സാധ്യത: സിഐഎ
വാഷിംഗ്ടണ്‍: ഇറാഖില്‍ ആഭ്യന്തരകലഹത്തിന് സാധ്യതയുണ്ടെന്ന് സിഐഎ റിപ്പോര്‍ട്ട്.
ആഭ്യന്തരകലാപത്തിലൂടെ ഇറാഖ് ഖുര്‍ദ്ദ്, സുന്നി, ഷിയ എന്നിങ്ങനെ മൂന്ന് മേഖലകളായി പിളര്‍ന്നേയ്ക്കാമെന്നും സിഐഎ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. സിഐഎ ഈ റിപ്പോര്‍ട്ട് വാഷിംഗ്ടണിന് കൈമാറിക്കഴിഞ്ഞു.
ഇറാഖില്‍ ഭൂരിപക്ഷമായ ഷിയാ മുസ്ലിങ്ങള്‍ ഒന്നടങ്കം യുഎസിനെതിരെ തിരിഞ്ഞേയ്ക്കാനുള്ള സാധ്യതയും സിഐഎ തള്ളിക്കളയുന്നില്ല. ഇറാഖില്‍ നേരിട്ട് തിരഞ്ഞെടുപ്പ് നടത്തണമെന്ന ആവശ്യം ഇപ്പോള്‍ ഷിയാ മുസ്ലിങ്ങള്‍ ഉയര്‍ത്തുന്നുണ്ട്. ഇത് തള്ളിക്കളഞ്ഞാല്‍ യുഎസിനെതിരെ ഷിയാ മുസ്ലിങ്ങള്‍ കലാപത്തിന് മുതിര്‍ന്നേയ്ക്കാമെന്നാണ് സിഐഎ നല്കുന്ന വിശദീകരണം.












Click it and Unblock the Notifications