തീപിടുത്തം: മരണം 55 ആയി
ശ്രീരംഗം: തൃശ്ശിനാപ്പള്ളിക്കടുത്ത് ശ്രീരംഗത്ത് വിവാഹപന്തലില്‍ തീപടര്‍ന്നുണ്ടായ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 55 ആയി.
ജനവരി 24 ശനിയാഴ്ച പൊള്ളലേറ്റ ഒരു സ്ത്രീ കൂടി മരിച്ചു. തൃശ്ശിനാപ്പള്ളിയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം.
തീപിടുത്തത്തില്‍ 37 പേര്‍ക്കാണ് പൊള്ളലേറ്റത്. മരിച്ചവരില്‍ 22 സ്ത്രീകളും രണ്ട് കുട്ടികളും ഉള്‍പ്പെടുന്നു.
മരിച്ചവരുടെ ബന്ധുക്കള്‍ക്ക് തമിഴ്നാട് മുഖ്യമന്ത്രി ജയലളിത 50,000 രൂപ വീതം പ്രഖ്യാപിച്ചിട്ടുണ്ട്.












Click it and Unblock the Notifications