കശ്മീരില്‍ തീവ്രവാദികള്‍ ഒരു സ്ത്രീയെ കൊന്നു
ജമ്മു: തീവ്രവാദികളെ കുറിച്ചുള്ള വിവരം ഒറ്റിക്കൊടുക്കുന്നുവെന്ന് ആരോപിച്ച് ഒരു സ്ത്രീയെ കശ്മീര്‍ തീവ്രവാദികള്‍ വധിച്ചു. ജനവരി 24 ശനിയാഴ്ച ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിലാണ് സംഭവം.
വധിക്കപ്പെട്ട ഗുല്‍ഫാം ബീഗത്തിന്റെ മരുമകന് തീവ്രവാദികളുടെ ആക്രമണത്തില്‍ സാരമായി പരിക്കേറ്റു. മൂര്‍ച്ചയേറിയ ആയുധങ്ങള്‍ കൊണ്ട് തീവ്രവാദികള്‍ അഷ്റഫിനെ വെട്ടുകയായിരുന്നു.
വെടിവച്ചുകൊല്ലുന്നതിന് മുമ്പ് ഗുല്‍ഫാം ബീഗത്തെയും തീവ്രവാദി സംഘം വെട്ടിപ്പരിക്കേല്‍പ്പിച്ചു.


Click it and Unblock the Notifications