കോള കമ്പനികള്‍ ഇന്ത്യ വിടുക: ജലസമ്മേളനം
പാലക്കാട്: കൊക്ക കോളയും പെപ്സിയും ഇന്ത്യ വിടണമെന്ന് പ്രഖ്യാപിച്ചുകൊണ്ടും കോളകള്‍ ബഹിഷ്കരിക്കണമെന്ന് ജനങ്ങളോട് ആഹ്വാനം ചെയ്തുകൊണ്ടും മൂന്നു ദിവസം പ്ലാച്ചിമടയില്‍ നടന്ന ലോകജല സമ്മേളനം സമാപിച്ചു.
ബഹുരാഷ്ട്ര കോള ഭീമന്മാര്‍ക്കെതിരെ പ്ലാച്ചിമട പ്രഖ്യാപനം പുറപ്പെടുവിച്ചാണ് സമ്മേളംന സമാപിച്ചത്. പരിസ്ഥിതി പ്രവര്‍ത്തകയും കനേഡിയന്‍ എഴുത്തുകാരിയുമായ ഡോ. മോഡ് ബോര്‍ലോ ഇംഗ്ലീഷിലും സുകുമാര്‍ അഴീക്കോട് മലയാളത്തിലും പ്ലാച്ചിമട പ്രഖ്യാപനം വായിച്ചു. ഡോ. മോഡ് ബോര്‍ലോയാണ് മൂന്നാം ദിവസത്തെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തത്.
പ്ലാച്ചിമടയിലെ കൊക്ക കോള ഫാക്ടറിക്കെതിരെ നിയമയുദ്ധം തുടരുന്ന പെരുമാട്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ. കൃഷ്ണന്റെ കൈപിടിച്ചാണ് ഡോ. മോഡ് ബോര്‍ലോ പ്ലാച്ചിമടപ്രഖ്യാപനം നടത്തിയത്. ലോകത്തെ മുഴുവന്‍ ജനതയ്ക്കും വേണ്ടിയാണ് താന്‍ ഈ പ്രഖ്യാപനം നടത്തുന്നതെന്ന് അവര്‍ പറഞ്ഞു.
ഞങ്ങളുടെ രാജ്യങ്ങളിലെ കൊക്ക കോളയുടെയും പെപ്സിയുടെയും പ്ലാന്റുകള്‍ക്കും ഓഫീസുകള്‍ക്കും മുന്നില്‍ ഞങ്ങള്‍ സമരം തുടങ്ങാന്‍ പോവുകയാണ്. വിട്ടുപോവാന്‍ ഈ കമ്പനികളോട് ഞങ്ങള്‍ ആവശ്യപ്പെടും. അവ ഇല്ലാതെ നമുക്ക് ജീവിക്കാനാവും. ഇവിടുത്തെ ആദിവാസികളോട് കുറ്റകൃത്യമാണ് ചെയ്യുന്നതെന്നാണ് കോള കമ്പനികളോട് എനിക്ക് പറയാനുള്ളത്- മോഡ് ബോര്‍ലോ പറഞ്ഞു.
കൊക്ക കോള, പെപ്സി കോള ഇന്ത്യ ക്വിറ്റ് ഇന്ത്യ എന്ന് സമ്മേളനത്തില്‍ പങ്കെടുത്തവര്‍ മുദ്രാവാക്യം മുഴക്കി.












Click it and Unblock the Notifications