Get Updates
Get notified of breaking news, exclusive insights, and must-see stories!

ഫിബ്രവരിയില്‍ ലോക്സഭ പിരിച്ചുവിടും

ജയ്പൂര്‍: ഫിബ്രവരി ആദ്യവാരത്തില്‍ ലോക്സഭ പിരിച്ചുവിടുമെന്ന് ബിജെപി ജനറല്‍ സെക്രട്ടറി പ്രമോദ് മഹാജന്‍. ഇക്കൊല്ലം തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനനിയമസഭകളിലേക്കും ലോക്സഭയിലേക്കും ഒരുമിച്ച് തിരഞ്ഞെടുപ്പ് നടത്തണമെന്നും പ്രമോദ് മഹാജന്‍ ആവശ്യപ്പെട്ടു.

ലോക്സഭയുടെ അവസാനസമ്മേളനം ജനവരി 29ന് തുടങ്ങും. ഫിബ്രവരി ആദ്യവാരത്തില്‍ ലോക്സഭ പിരിച്ചുവിടും. ഏറ്റവും കുറഞ്ഞ സമയത്തില്‍ പുതിയ സഭ രൂപീകരിയ്ക്കാന്‍ വേണ്ട നടപടികള്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ എടുക്കുമെന്ന് പ്രതീക്ഷിയ്ക്കുന്നുവെന്നും പ്രമോദ് മഹാജന്‍ പറഞ്ഞു.

ഇടക്കാല റെയില്‍വേ ബജറ്റും വോട്ട് ഓണ്‍ അക്കൗണ്ടും പരിഗണിയ്ക്കുന്ന സമ്മേളനം ഫിബ്രവരി അഞ്ചിന് സമാപിയ്ക്കും. ലോക്സഭാ തിരഞ്ഞെടുപ്പിനൊപ്പം ആന്ധ്ര, മഹാരാഷ്ട്ര, കര്‍ണാടക, സിക്കിം എന്നീ സംസ്ഥാനനിയമസഭകളിലേക്കും തിരഞ്ഞെടുപ്പ് നടത്തണമെന്ന പാര്‍ട്ടിയുടെ ആവശ്യം കമ്മീഷന്‍ പരിഗണിയ്ക്കുമെന്ന് കരുതുന്നതായും പ്രമോദ് മഹാജന്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+