നായിഡു വധശ്രമം: പ്രതികള്‍ കൊല്ലപ്പെട്ടു
തിരുപ്പതി: ആന്ധ്രാപ്രദേശ് ചന്ദ്രബാബു നായിഡുവിനെതിരെ വധശ്രമം നടത്തിയ കേസിലെ പ്രതികളായ രണ്ട് നക്സലൈറ്റുകള്‍ പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു.
കഴിഞ്ഞ ഒക്ടോബര്‍ ഒന്നിന് നായിഡു സഞ്ചരിച്ചിരുന്ന കാറിന് നേരെ മൈന്‍ ആക്രമണം നടത്തിയ സംഭവത്തില്‍ ഉള്‍പ്പെട്ട രണ്ടു പേരാണ് കൊല്ലപ്പെട്ടത്.
തിരുപ്പതിയിലേക്ക് കൊണ്ടുപോവുന്നതിനിടയില്‍ രക്ഷപ്പെടാന്‍ ശ്രമം നടത്തിയതിനെ തുടര്‍ന്നുണ്ടായ ഏറ്റുമുട്ടലിലാണ് ഇവര്‍ കൊല്ലപ്പെട്ടതെന്ന് പൊലീസ് അറിയിച്ചു. കര്‍ണാടകത്തിലെ ചികാബലപൂരില്‍ നിന്നും പിടിയിലായ ഇവരെ പൊലീസ് വാഹനത്തില്‍ തിരുപ്പതിയിലേക്ക് കൊണ്ടുപോവുകയായിരുന്നു.
നായിഡുവിന് നേരെ ആക്രമണം നടത്തിയ കേസിലെ 11 പ്രതികളില്‍ ഉള്‍പ്പെട്ടവരാണ് കൊല്ലപ്പെട്ടവര്‍.












Click it and Unblock the Notifications