എന്‍സിപി മൂന്നായി പിളര്‍ന്നു
ദില്ലി: ആശയഭിന്നതകളെ തുടര്‍ന്നുള്ള എന്‍സിപിയിലെ പിളര്‍പ്പ് പൂര്‍ണമായി. ശരത്പവാറിന്റെയും പി. എ. സാങ്മയുടെയും വി. സി. ശുക്ലയുടെയും നേതൃത്വത്തില്‍ മൂന്ന് പാര്‍ട്ടികളായിരിക്കും ഇനിയുണ്ടാവുക.
പി. എ. സാങ്മയുടെ നേതൃത്വത്തിലുള്ള വിഭാഗം പാര്‍ട്ടി പ്രസിഡന്റ് ശരത്പവാറിനെ പുറത്താക്കി. അതേ സമയം യഥാര്‍ഥ എന്‍സിപി തങ്ങളുടേതാണെന്ന് ശരത്പവാര്‍ വിഭാഗം പറഞ്ഞു. പിളര്‍പ്പ് നിയമവിരുദ്ധമാണെന്നും പവാര്‍ എന്‍സിപി പ്രസിഡന്റ് സ്ഥാനത്തു തുടരുമെന്നും പ്രഭുല്‍ പട്ടേല്‍ അറിയിച്ചു.
സാങ്മയോടൊപ്പം എന്‍ഡിഎയില്‍ ചേരാനിരുന്ന വി. സി. ശുക്ല ഛത്തീസ്ഗഢില്‍ പ്രാദേശിക പാര്‍ട്ടിയുണ്ടാക്കുമെന്ന് പ്രഖ്യാപിച്ചു.
സാങ്മയെ എന്‍സിപി പ്രസിഡന്റായി വിമതര്‍ തിരഞ്ഞെടുത്തു. പവാറുമായി സാങ്മ നടത്തിയ ഒരു മണിക്കൂര്‍ ചര്‍ച്ചയ്ക്ക് ശേഷമാണ് പാര്‍ട്ടിയിലെ പിളര്‍പ്പ് പൂര്‍ണമായത്.
തന്റെ കക്ഷിയാണ് യഥാര്‍ഥ എന്‍സിപിയാണെന്ന് അവകാശപ്പെട്ട് സാങ്മ ജനവരി 27 ചൊവാഴ് തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിക്കും.












Click it and Unblock the Notifications