വിമാനസര്‍വീസ്: കേരളം പ്രക്ഷോഭത്തിന്
തിരുവനന്തപുരം: ചെലവ് കുറഞ്ഞ വിമാന സര്‍വീസ് തുടങ്ങാന്‍ എയര്‍ഇന്ത്യ ഇനിയും വൈകിക്കുകയാണെങ്കില്‍ സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ പ്രക്ഷോഭം ആരംഭിക്കുമെന്ന് പ്രവാസിക്ഷേമമന്ത്രി എം. എം. ഹസ്സന്‍ പറഞ്ഞു.
എയര്‍ ഇന്ത്യ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ തുളസീദാസുമായി ജനവരി 25 ഞായറാഴ്ച ചര്‍ച്ച നടത്തിയതിന് ശേഷം വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
ചെലവ് കുറഞ്ഞ വിമാന സര്‍വീസ് തുടങ്ങാന്‍ ഉടന്‍ നടപടിയെടുക്കുമെന്ന് എയര്‍ ഇന്ത്യ അധികൃതര്‍ ഉറപ്പുനല്‍കിയിട്ടുണ്ട്. കേരളത്തില്‍ നിന്ന് ഗള്‍ഫിലേക്കുള്ള വിമാനയാത്രാക്കൂലി കുറയ്ക്കണമെന്നതാണ് ഏറെ കാലമായുള്ള കേരളത്തിന്റെ ആവശ്യം.
കേന്ദ്രവിദേശകാര്യ മന്ത്രാലയം ആവശ്യമായ ജീവനക്കാരെ നിയോഗിക്കാത്തതു കൊണ്ടാണ് ഗള്‍ഫില്‍ ജോലി തേടിപോവുന്നവരുടെ സര്‍ട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്തുന്നതിനുള്ള കേന്ദ്രം തിരുവനന്തപുരത്ത് തുടങ്ങുന്നത് വൈകുന്നത്. ഇക്കാര്യത്തില്‍ ഉടന്‍ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രവിദേശകാര്യ മന്ത്രാലയത്തിന് ഫാക്സ് അയക്കും. തുടര്‍ന്നുള്ള ചര്‍ച്ചകള്‍ക്കായി നോര്‍ക്ക സെക്രട്ടറി ദില്ലിയിലേക്ക് പോവും- മന്ത്രി പറഞ്ഞു.












Click it and Unblock the Notifications